ബോളിവുഡ് ചലച്ചിത്രമായ ധുരന്ധറിൽ പരാമർശിക്കപ്പെടുന്ന കുപ്രസിദ്ധ അധോലോക തലവൻ ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂച് വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ലിയാരി മേഖലയിലെ സിംഗു സ്ട്രീറ്റിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ആക്രമണമുണ്ടായത്.
വീടിന് മുന്നിൽ വിശ്രമിക്കുകയായിരുന്ന സുബൈർ ബലൂചിന് നേരെ മോട്ടോർ സൈക്കിളിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കറാച്ചി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
ഈ ആക്രമണത്തിൽ സുബൈറിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ ആരോഗ്യസ്ഥിതിയും ആശങ്കാജനകമാണ്.
എന്നാൽ, തൊട്ടടുത്ത കടയുടെ ഉടമ അക്രമികൾക്ക് നേരെ തിരിച്ച് വെടിവെച്ചതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ വെടിവെയ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
നിരവധി ക്രിപ്റ്റോകേസുകളിലും കുറ്റകൃത്യങ്ങളിലും പങ്കാളിയായതിനെത്തുടർന്ന് 2012-ൽ അറസ്റ്റിലായ സുബൈർ ബലൂച് കഴിഞ്ഞ വർഷമാണ് ജയിൽ മോചിതനായത്. 2009-ൽ റഹ്മാൻ ഡാക്കൈറ്റ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ബന്ധുവായ ഉസൈർ ബലൂച് ഈ ക്രിമിനൽ സംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
നിലവിൽ ഉസൈർ ബലൂച് തടവറയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

