കൊട്ടാരക്കര∙അപരന്റെ വേദന സ്വന്തം വേദനയായി കരുതി ശുശ്രൂഷിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നവനാണ് യഥാർഥ വിശ്വാസിയെന്ന് എപിസ്കോപൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് . പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്ററിൽ ആരംഭിച്ച മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനം കൊട്ടാരക്കര കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സമൂഹത്തിൽ വലിയവനായും ചെറിയനായും മനുഷ്യനെ മാറ്റുന്നത് അവന്റെ പ്രവർത്തികളാണ്. ഭിക്ഷക്കാരന്റെ പക്കൽ നിന്ന് പോലും അനുഗ്രഹം തേടുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ പോലെയുള്ള വ്യക്തിത്വങ്ങൾ നമ്മെ എന്താണ് പഠിപ്പിക്കുന്നതെന്ന് മനസിലാക്കണമെന്നും ആരുടെ വിശ്വാസമാണ് എന്ന ചോദ്യത്തിന് ഉത്തരം മഹനീയ പ്രവർത്തികളാണ് നൽകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.സി.ജോൺസൺ മുളമൂട്ടിൽ, ജനറൽ കൺവീനർ ഫാ.ജോസഫ് മാത്യു ഇളമ്പൽ, ഫാ.സി.ഡി.രാജൻ, ഫാ.ഫിലിപ് മാത്യു, ഫാ.കോശി ജോൺ കലയപുരം,ഫാ.വൈ.എസ്.ഗീവർഗീസ്, ഫാ.സൈമൺ ലൂക്കോസ്, സാമുവൽ റമ്പാൻ,ഡേവിഡ് കോശി റമ്പാൻ, ഇരുങ്ങൂർ യോഹന്നാൻ,അനിൽ ഇടിസി,ജേക്കബ് മാത്യു കുരാക്കാരൻ എന്നിവർ സംബന്ധിച്ചു. ഇന്ന് വൈകിട്ട് 6.15ന് ഗാനശുശ്രൂഷയ്ക്ക് ശേഷം കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.ഫാ.സഞ്ജയ് ഏലിയാസ് ജോയി പ്രഭാഷണം നടത്തും.കൺവൻഷൻ 25ന് സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

