കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം ഇന്നു തുടങ്ങും. മകര സംക്രമ ദിനമായ ഇന്നു വൈകിട്ട് ദീപാരാധനയ്ക്കു 1001 കതിനവെടികൾ മുഴങ്ങുന്നതോടെ നാലു രാപകലുകൾ നീണ്ട
ഉത്സവത്തിനു തുടക്കമാകും. താലപ്പൊലി ഉത്സവത്തിന്റെ വരവ് അറിയിച്ചു തിങ്കളാഴ്ചയും ഇന്നലെയും ക്ഷേത്ര മണ്ഡപത്തിനു അകത്തും പ ുറത്തും സംഘക്കളി അരങ്ങേറി.
ക്ഷേത്രത്തിനകത്തു മണ്ഡപത്തിൽ നാലുപാദവും വടക്കേ നടയിൽ മണ്ഡപത്തിൽ ഒറ്റപണം വയ്ക്കലും നാലുപാദവും സംഘക്കളിയുടെ പ്രത്യേകതയാണ്. ചാത്തിരാങ്കം, യാത്രക്കളി, സത്രക്കളി, പാനംകളി പേരുകളിലും സംഘക്കളി അറിയപ്പെടുന്നു.
മനകളിലും കോവിലകങ്ങളിലും ചോറൂണ്, ഉപനയനം, വേളി ചടങ്ങുകളുടെ ഭാഗമായാണ് സംഘക്കളി നടത്താറുള്ളത്.
താലപ്പൊലിയുടെ ഭാഗമായുള്ള സംഘക്കളിയിൽ ആയുധമെടുക്കലും പൂക്കുലമാലയും നാലുപാദവുമാണുള്ളത്. താലപ്പൊലി നാളുകളിൽ ക്ഷേത്രത്തിന്റെ ചുമതല ചാത്തിരി നമ്പൂതിരിമാർക്കാണെന്നാണ് വിശ്വാസം.വൈക്കത്ത് മന സതീഷ് നാരായണൻ നമ്പൂതിരി, വൈക്കത്ത് ഷാജി നീലകണ്ഠൻ നമ്പരൂതിരി, പൂങ്ങാട് നാരായണൻ, ചെറുമിറ്റം പ്രശാന്ത്, വൈക്കത്ത് ഗോകുൽ, പൂങ്ങാട് വാസുദേവൻ, പൂങ്ങാട് ശ്രീഹരി, പൂങ്ങാട് നീലകണ്ഠൻ എന്നിവർ നേതൃത്വം നൽകി.
ഒന്നാം താലപ്പൊലി ദിനമായ നാളെ കുഡുംബികളുടെയും മലയരയൻമാരുടെയും പ്രത്യേക ചടങ്ങുകൾ നടക്കുന്ന ദിനമാണ്.
വ്രതം നോറ്റ് ഇരുമുടി കെട്ടുമായി എത്തുന്ന മലയരൻമാർ ക്ഷേത്ര സങ്കേതത്തിൽ 15ന് രാവിലെ പ്രത്യേക പൂജകൾ നടത്തിയേ മടങ്ങൂ. കുഡുംബി സമുദായക്കാരുടെ പരമ്പരാഗത ചടങ്ങായ സവാസിനി പൂജയും ആടിനെ നടതള്ളലും നടക്കും.
ക്ഷേത്രത്തിന് അര കിലോമീറ്റർ തെക്കുമാറി കുരുംബ അമ്മയുടെ നടയിൽ നിന്നാണ് കുഡുംബി സമുദായക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എത്തുന്നത്. പകൽ രാത്രി എഴുന്നള്ളിപ്പുകൾ തുടങ്ങുന്നതും കുരുംബ അമ്മയുടെ നടയിൽ നിന്നാണ്.
ഉച്ചയ്ക്ക് ഒന്നിനും രാത്രി ഒന്നിനും എഴുന്നള്ളിപ്പ് നടത്തും. മൂന്നാം താലപ്പൊലി നാളിൽ രാത്രി എഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്ത് നിന്നാണ് തുടങ്ങുന്നത്.
ഒന്നാം താലപ്പൊലി ദിനത്തിൽ ഒന്നുകുറെ ആയിരം യോഗമാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. മറ്റു ദിവസങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡ് താലപ്പൊലി ആഘോഷം നടത്തും.
കുരുംബക്കാവിലെ താലപ്പൊലി ഉത്സവത്തിനു സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്കു അർഹമായ പ്രാതിനിധ്യമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പരമ്പരാഗതമായി അനുഷ്ഠിച്ചു പോരുന്ന ചടങ്ങുകൾ മുറ തെറ്റാതെ പാലിച്ചു പോരുകയാണ് വിവിധ സമുദായങ്ങളിലെ താവഴിക്കാർ.
ശ്രീകുരുംബ ക്ഷേത്രത്തിൽ ഇന്ന്
നവരാത്രി മണ്ഡപം: സാഹിത്യ സദസ്സിന്റെ ഭക്തി കാവ്യാർച്ചന 4.00, 1001 കതിനവെടി വൈകിട്ട് 6.00, തൃപ്പൂണിത്തൂറ അജിതാഹരേ ഭജൻസിന്റെ ഭജൻസ് 7.00, അഞ്ജലി തിയറ്റേഴ്സിന്റെ ചിലമ്പാട്ടം 8.30. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

