ചിറങ്ങര ∙ ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് അങ്കമാലിയിലേക്കുള്ള റൂട്ടിൽ തടി കയറ്റിയ ലോറി കേടുവന്നു പാതയിൽ കിടന്നതു ഗതാഗതതടസ്സം ഇരട്ടിയാക്കി. മണിക്കൂറുകൾ നീണ്ടുനിന്ന കുരുക്ക് കിലോമീറ്ററുകൾ നീണ്ടതോടെ ജനം പാടേ വലഞ്ഞു. ഇന്നലെ പുലർച്ചെ നാലോടെയാണ് ലോറി കേടായത്. രാവിലെ 11.30നാണ് ലോറി നീക്കിയത്.
അതുവരെ ഒറ്റവരി ഗതാഗതം മാത്രമാണു നടത്താനായത്. പൊലീസ് ഇടപെട്ടു വാഹനങ്ങൾ കുരുക്കുള്ള ഭാഗങ്ങളിലെത്തും മുൻപേ പല സ്ഥലങ്ങളിൽ വഴിതിരിച്ചു വിട്ടെങ്കിലും കുരുക്കൊഴിഞ്ഞില്ല.
ഇരുദിശകളിലേക്കും നീണ്ട
വാഹനങ്ങളുടെ നീണ്ടനിര വടക്കുഭാഗത്തേക്കു ചാലക്കുടി വരെയും തെക്കു ഭാഗത്ത് കറുകുറ്റി വരെയും നീണ്ടു. കേടായ ലോറിയിൽ തടി ഉണ്ടായിരുന്നതിനാൽ അതു മാറ്റുന്നതു ശ്രമകരമായിരുന്നു. ഗതാഗത തടസ്സത്തെ തുടർന്നു വാഹനങ്ങൾ ഡ്രെയ്നേജിനു മുകളിലെ സ്ലാബുകൾക്ക് മുകളിലൂടെ കടന്നു പോകാൻ തുടങ്ങിയതോടെ സ്ലാബുകളിലൊന്ന് പാടേ തകർന്നു.
ഇതോടെ കുരുക്കു വീണ്ടും മുറുകി. ഇതിനിടെ മുരിങ്ങൂരിൽ മറ്റൊരു വാഹനവും തകരാറായി ദേശീയപാതയിൽ കിടന്നതോടെ ഗതാഗതക്കുരുക്ക് വീണ്ടും വലുതായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

