കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനത്തിനായി സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് ഡയറക്ടറും കുസാറ്റ് റജിസ്ട്രാറും ഒപ്പുവച്ച ധാരണാപത്രം അസാധാരണവും കുസാറ്റിനു ബാധ്യത സൃഷ്ടിക്കുന്നതുമാണെന്ന് അക്കൗണ്ടന്റ് ജനറൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള കരാർ എത്രനാളത്തേക്കാണ് എന്ന് 2022 ഒക്ടോബർ 17ന് ഒപ്പുവച്ച കരാറിൽ രേഖപ്പെടുത്തിയിട്ടില്ല.
കരാർ റദ്ദുചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടില്ല. അനിശ്ചിതകാലത്തേക്കാണ് മൈതാനം വിട്ടുകൊടുത്തിരിക്കുന്നതെന്നു വ്യക്തം.
മൈതാനത്തിന്റെ വികസനത്തിനു 10 കോടി രൂപയാണ് സർക്കാർ സ്പോർട്സ് കേരള ഫൗണ്ടേഷന് അനുവദിച്ചിട്ടുള്ളത്.
ധാരണാപത്ര പ്രകാരം വികസിപ്പിച്ച മൈതാനത്തിന്റെ ഉടമസ്ഥാവാകാശവും നിയന്ത്രണവും സ്പോർട് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റിനാണ്. മൈാതാനത്ത് പൂർണനിയന്ത്രണം അവകാശപ്പെടാൻ സർവകലാശാലക്കു കഴിയില്ല.
ഇത് വിദ്യാർഥികളുടെ കായിക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും അവരുടെ താൽപര്യങ്ങൾക്കു ദോഷം ചെയ്യുമെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റാറ്റസിലെ ഈ മാറ്റം സർവകലാശാലയുടെ അക്രഡിറ്റേഷനെ ബാധിക്കുമോ എന്ന കാര്യത്തിലും ഓഡിറ്റ് റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നു.
വികസിപ്പിക്കുന്ന മൈതാനവും പരിസരവും പരിപാലിക്കേണ്ടത് സർവകലാശാലയുടെ ഉത്തരവാദിത്തമാണ്.
അറ്റകുറ്റപ്പണികൾക്കുള്ള എല്ലാ ആവർത്തന ചെലവുകളും , വൈദ്യുതി, മനുഷ്യ വിഭവശേഷി എന്നിവ ഉൾപ്പെടെ സ്വത്ത് നികുതി, പ്രാദേശിക നികുതികൾ എന്നിവ അടയ്ക്കേണ്ടതും സർവകലാശാലയാണ്. ഭാവി ബാധ്യത വിലയിരുത്തുന്നതിനു ഡിപിആർ തയാറാക്കുകയൊ പഠനം നടത്തുകയൊ ചെയ്തില്ല.
വാർഷിക ആവർത്തന ചെലവിനെക്കുറിച്ച് സർവകലാശാലയ്ക്ക് ഒരു ധാരണയുമില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

