എളങ്കുന്നപ്പുഴ∙ ചുങ്കം പാലം വർഷങ്ങളായി തകർച്ചയിലായിട്ടും പുനർനിർമാണം നടത്തുന്നില്ലെന്നു പരാതി. തൊട്ടടുത്തുള്ള 3 വാർഡുകളിലെ നിവാസികൾ നിരന്തരം ഉപയോഗിക്കുന്നതാണ് പാലം. പുക്കാട് ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഈ പാലം കടന്നു മാലിപ്പുറം ജംക്ഷനിൽ എത്തിച്ചേരും.
പുക്കാട് ജെട്ടിയിൽ വാട്ടർ മെട്രോയ്ക്കായി സ്ഥലം കണ്ടെത്തിയിരിക്കയാണ്. സർവീസ് ആരംഭിച്ചാൽ ഇതുവഴി തിരക്കേറും. പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ വാഹനങ്ങൾ കടന്നു പോകുന്നത് നിരോധിച്ചു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു ശിവസേന (യുബിടി) ജില്ലാ വൈസ്പ്രസിഡന്റ് ടി.കെ.അരവിന്ദൻ ചൂണ്ടിക്കാട്ടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

