കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ മാത്തിലിലും പയ്യന്നൂർ ടൗണിലുമാണ് പര്യടനത്തിന്റെ ആദ്യദിനം അദ്ദേഹം സംസാരിക്കുന്നത്.
മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിങ്ങോം, പയ്യന്നൂർ ഏരിയ കമ്മിറ്റികളുടെ കീഴിലാണ് ഈ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ടി.ഐ.
മധുസൂദനന്റെ സ്ഥാനാർഥിത്വം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം, വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ തിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി യോഗത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

