പുതുശ്ശേരി ∙ ദേശീയപാതയിൽ വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നൽ തെളിഞ്ഞ ഉടൻ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ നിയന്ത്രണം തെറ്റിയ ട്രക്ക് മുന്നിലുണ്ടായിരുന്ന പിക്കപ് വാനിലേക്കും വാൻ കാറിലേക്കും കാർ മുന്നിലുണ്ടായിരുന്ന ലോറിയിലേക്കും ഇടിച്ചാണ് അപകടമുണ്ടായത്.
ഇതിൽ പിക്കപ് വാനിലെയും കാറിലെയും യാത്രക്കാർക്കു പരുക്കേറ്റു. കാർ യാത്രക്കാരൻ മണികണ്ഠൻ (33), പിക്കപ് വാനിലുണ്ടായിരുന്ന യുപി സ്വദേശികളായ റിയാസ് (39), ഷെരീഫ് (28) എന്നിവർക്കാണു പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 2.55നു പുതുശ്ശേരി പഞ്ചായത്ത് ഓഫിസിനു മുന്നിലെ സിഗ്നൽ ജംക്ഷനിലായിരുന്നു അപകടം. 4 വാഹനങ്ങളും കോയമ്പത്തൂരിൽ നിന്നു തൃശൂർ ഭാഗത്തേക്കാണു പോയിരുന്നത്.
പിക്കപ് വാനിന്റെ മുൻവശം പൂർണമായി തകർന്നു.
ഇതിനുള്ളിൽ കുടുങ്ങിയവരെ ദേശീയപാത കരാർ കമ്പനിയുടെ സുരക്ഷാ വിഭാഗവും അഗ്നിരക്ഷാസേനയും ചേർന്നാണു പുറത്തെടുത്തത്. പരുക്കേറ്റ 3 പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമായതിനാൽ പിന്നീട് റിയാസിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടർന്നു ദേശീയപാതയിൽ ഒന്നര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
വാളയാർ പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
10 ദിവസത്തിനിടെ ദേശീയപാതയിൽ ഇതു മൂന്നാം തവണയാണ് വാഹനങ്ങളുടെ കൂട്ടിയിടിയും അപകടവും ആവർത്തിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകട
കാരണമെന്നാണ് വാളയാർ, കസബ പൊലീസും ഹൈവേ പൊലീസും പറയുന്നത്. കഴിഞ്ഞ ആഴ്ച ചന്ദ്രനഗറിലും അതിനു ശേഷം പുതുശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപവും സമാന അപകടങ്ങളുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

