ദക്ഷിണ റെയിൽവേ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ നിർണായക മേഖലയായ മംഗളൂരു മൈസൂരു ഡിവിഷനിലേക്കു മാറ്റാനുള്ള നീക്കം കോഴിക്കോടിന്റെ അടക്കം റെയിൽവേ വികസന മുന്നേറ്റങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. നിലവിൽ പാലക്കാട് ഡിവിഷന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 60 ശതമാനവും ലഭിക്കുന്നത് മംഗളൂരു മേഖലയിൽ നിന്നാണ്.
മംഗളൂരു തുറമുഖം കേന്ദ്രീകരിച്ചുള്ള ചരക്കുനീക്കവും വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. സോൺ മാറുന്നതോടെ ഈ വരുമാനങ്ങളെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം രൂപപ്പെടും.
ഡിവിഷൻ വിഭജനം യാഥാർത്ഥ്യമാകുന്നതോടെ പാലക്കാട് ഡിവിഷന് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്ന പ്രധാന പോയിന്റുകൾ നഷ്ടപ്പെടും. ഇത് സർവീസുകളുടെ സമയക്രമീകരണവും നിയന്ത്രണവും സംബന്ധിച്ച അധികാരത്തെയും ബാധിക്കും.
കോഴിക്കോട്ടുനിന്ന് ചികിത്സ ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രകൾക്കായി റെയിൽവേയുടെ എമർജൻസി ക്വോട്ടയെ ആശ്രയിക്കുന്ന നിരവധിയാളുകളുണ്ട്. മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ എമർജൻസി ക്വോട്ട
അനുവദി കിട്ടാൻ ഇനിമുതൽ മൈസൂരു ഡിവിഷനെ സമീപിക്കേണ്ടി വരുന്നത് മലബാറിലെ യാത്രക്കാർക്ക് വലിയ തോതിൽ പ്രയാസം സൃഷ്ടിക്കും. കോഴിക്കോട്ട് പുതിയ പിറ്റ് ലൈൻ അനുവദിക്കണമെന്ന എം.കെ.രാഘവൻ എംപിയുടെ ദീർഘകാലമായുള്ള ആവശ്യത്തിന് അനുകൂലമായ നടപടികൾ ഉണ്ടാകുന്നതിനിടയിലാണ് ഡിവിഷൻ വിഭജന വാർത്തകൾ പുറത്തുവരുന്നത്.
ഇതോടെ പിറ്റ് ലൈൻ പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. വിഷAവുമായി ബന്ധപ്പെട്ട് എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ള മലബാറിലെ ജനപ്രതിനിധികൾ തിരുവോണ നാളിൽ പാലക്കാട് ഡിവിഷൻ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

