ഗുജറാത്തിലെ ജാംനഗറിലുള്ള റിഫൈനറിയിലേക്ക് റഷ്യൻ എണ്ണയുമായി മൂന്ന് കപ്പലുകൾ വരുന്നെന്ന രാജ്യാന്തര വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന്റെ റിപ്പോർട്ട് നിഷേധിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ട് പച്ചക്കള്ളമാണെന്നും കമ്പനിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും എക്സിൽ റിലയൻസ് തുറന്നടിച്ചു.
കപ്പലുകൾ വരുന്നെന്ന വാർത്തകളെ തുടർന്ന് കമ്പനിയോട് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ മൂന്ന് ആഴ്ചയായി കമ്പനി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. ഈ മാസം ഇറക്കുമതി ചെയ്യുന്നുമില്ല.
റഷ്യൻ എണ്ണ വാങ്ങുന്നില്ലെന്ന കാര്യം നേരത്തേ വ്യക്തമാക്കിയിട്ടും വാർത്താ ഏജൻസി അക്കാര്യം വാർത്തയിൽ ഉൾപ്പെടുത്താത്തതിലുള്ള നിരാശയും റിലയൻസ് പ്രകടിപ്പിച്ചു.
നേരത്തേ ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റിലയൻസ് ഇൻഡസ്ട്രീസാണ്. റഷ്യൻ എണ്ണവിതരണ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്ന് പ്രതിദിനം 5 ലക്ഷം ബാരൽ വീതം ക്രൂഡ് ഓയിൽ വാങ്ങാനുള്ള കരാറും റിലയൻസിനുണ്ടായിരുന്നു.
Statement by Reliance Industries Limited:
A news report in Bloomberg claiming “three vessels laden with Russian Oil are heading for Reliance Industries Limited’s Jamnagar refinery” is blatantly untrue.
Reliance Industries’s Jamnagar refinery has not received any cargo of…
എന്നാൽ, റോസ്നെഫ്റ്റിനും ലൂക്കോയിലിനും യുഎസ് പ്രസിഡന്റ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതിനുശേഷം റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും റോസ്നെഫ്റ്റുമായുള്ള കരാറിൽ നിന്നും റിലയൻസ് വിട്ടുനിൽക്കുകയാണ്. ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ എൻഎസ്ഇയില്‍ ഉച്ചയ്ക്കു മുൻപത്തെ സെഷനിൽ വ്യാപാരം ചെയ്യുന്നത് 4.47% താഴ്ന്ന് 1,511.50 രൂപയിൽ.
ഇന്നലെ ഓഹരിവില 1,611.80 രൂപയെന്ന 52-ആഴ്ചത്തെ ഉയരത്തിൽ എത്തിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

