യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച താരിഫ് മൂലം തമിഴ്നാടിന് ഓരോ ദിവസവും 60 കോടി രൂപ വീതം നഷ്ടപ്പെടുകയാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മോദി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചിട്ട് അധികനാൾ ആയിട്ടില്ല. സംസ്ഥാനത്തെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും മൊത്തം നഷ്ടം 15,000 കോടി കവിഞ്ഞെന്നും കത്തിൽ സ്റ്റാലിൻ എഴുതിയിരുന്നു.
എന്നാൽ, താരിഫ് ആഘാതമേറ്റ അതേ 2025ൽ തമിഴ്നാട് കാഴ്ചവച്ചത് വ്യവസായ, നിക്ഷേപ രംഗത്ത് വൻ മുന്നേറ്റമാണെന്ന് സംസ്ഥാന സർക്കാരിന്റെ തന്നെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പോയവർഷം തമിഴ്നാട്ടിൽ 2.07 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളെത്തിയെന്ന് വ്യവസായമന്ത്രി ടി.ആ.ര്‍ബി. രാജ പറഞ്ഞു.
270 ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്. നാല് ലക്ഷം പേർക്ക് ഇതുവഴി പുതുതായി ജോല ലഭിക്കും.
രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ തമിഴ്നാട് മികച്ച സാമ്പത്തിക വളർച്ച നേടിയെന്ന് റിസർവ് ബാങ്കിന്റെ കണക്കും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
‘ദ്രാവിഡ മോഡൽ ഭരണ’ത്തിന്റെ വിജയമാണിതെന്ന് ടി.ആർ.ബി. രാജ പറഞ്ഞു. ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാടിന്റെ നേതൃത്വത്തില്‍ തെങ്കാശി, മധുര, തിരുവാരൂർ എന്നിവിടങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങിയത് വളർച്ച വേഗത്തിലാക്കി.
എയ്റോസ്പേസ്, പ്രതിരോധം, ഇലക്ട്രോണിക്സ്, റെയിൽവേ, മാനുഫാക്ചറിംങ് തുടങ്ങിയ മേഖലകളിലും മുന്നേറി.
തൊട്ടുമുൻ വർഷം 26.89 ലക്ഷം കോടി രൂപയായിരുന്ന തമിഴ്നാട്ടിലെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) 2024–25 സാമ്പത്തിക വർഷത്തിൽ 31.19 ലക്ഷം കോടി രൂപയായി വർധിച്ചെന്നാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്; 16% വളർച്ച.
ഇത് മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. തുടർച്ചയായ മൂന്നാം വർഷമാണ് തമിഴ്നാട് സമാന നേട്ടം സ്വന്തമാക്കുന്നത്.
2021–22 സാമ്പത്തിക വർഷത്തിൽ 20.72 ലക്ഷമായിരുന്നു സംസ്ഥാനത്തിന്റെ ജിഎസ്ഡിപി. ഇതിൽ നിന്നാണ് കുറഞ്ഞ വർഷങ്ങൾക്കുള്ളില്‍ 10 ലക്ഷം കോടി രൂപയോളമാണ് വർധിച്ചത്.
സംസ്ഥാനത്തെ കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖല ട്രംപിന്റെ 50% തീരുവ മൂലം പ്രതിസന്ധിയിലാണെന്നും അടിയന്തരമായി ഇടപെടണമെന്നും കാട്ടിയാണ് സ്റ്റാലിൻ മോദിക്ക് കത്തെഴുതിയത്.
വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വസ്ത്ര നിർമാണ കേന്ദ്രമായ തിരുപ്പൂരിന് മാത്രം 15,000 കോടി രൂപയുടെ ഓർഡറുകൾ നഷ്ടമായി.
പ്രതിദിനം 30 ശതമാനം ഉല്പാദനം കുറഞ്ഞു. പുതിയ ഓർഡറുകൾ ലഭിക്കുന്നത് കുറഞ്ഞതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ടിഎന്‍ – യുപി വായ്പയിൽ ചൂടൻ ചർച്ച
അതിനിടെ തമിഴ്നാട്ടിലെയും ഉത്തർപ്രദേശിലെയും മൊത്ത കടബാധ്യതയെച്ചൊല്ലി പുതിയ വിവാദം ഉയർന്നു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനേക്കാൾ തമിഴ്നാടിന് വായ്പാഭാരമുണ്ടെന്ന് കോൺഗ്രസ് നേതാവായ പ്രവീൺ ചക്രവർത്തി ട്വീറ്റ് ചെയ്തതോടെയാണ് തുടക്കം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
കടബാധ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അളക്കാൻ ആകില്ലെന്നായിരുന്നു മുൻകേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേടാവുമായ പി.
ചിദംബരത്തിന്റെ പ്രതികരണം. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ്, കാനഡ പോലുള്ള വികസിത രാജ്യങ്ങളുടെ കടബാധ്യത ഓരോ വർഷവും ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതൊരു സാധാരണ സാമ്പത്തിക പ്രതിഭാസം മാത്രമാണെന്നും അദ്ദേഹം പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

