തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തുള്ള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ഔട്ലെറ്റിൽ നിന്ന് പണവും മദ്യവും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റഫീസ് ഖാൻ (32), ഷാറൂഖാൻ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കണ്ണമ്മൂല ആട്ടറ ലെയ്ൻ സ്വദേശിയാണ് റഫീസ് ഖാൻ. വള്ളക്കടവ് സ്വദേശിയാണ് ഷാറൂഖാൻ.
വീട് വാടകയ്ക്കെടുത്ത് മത്സ്യക്കച്ചവടത്തിന്റെ മറവിലാണ് ഇവർ മോഷണം നടത്തിവന്നിരുന്നത്. പ്രതികളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മറ്റ് നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 12-ാം തീയതി രാത്രിയായിരുന്നു സംഭവം. ഔട്ലെറ്റിന്റെ പൂട്ടുകൾ തകർത്ത് അകത്തുകടന്ന സംഘം പണവും വിലകൂടിയ മദ്യവുമാണ് മോഷ്ടിച്ചത്.
സംഭവത്തെത്തുടർന്ന് റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് പ്രശാന്തൻ കാണി, നെയ്യാറ്റിൻകര ഡിവൈ.എസ്.പി സ്റ്റൂവർട്ട് കീലർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവകകരിച്ചു. ബാലരാമപുരം സർക്കിൾ ഇൻസ്പെക്ടർ കണ്ണൻ, സബ് ഇൻസ്പെക്ടർ ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

