ചങ്ങനാശേരി ∙ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാതെ തടിലോറികൾ നിരത്തു നിറയുന്നു. അമിത ഭാരം കയറ്റിയ പല ലോറികളുടെയും നമ്പർ പ്ലേറ്റ് വ്യക്തമല്ല.
ചില ലോറികളുടെ ഒരു ഭാഗത്ത് നമ്പർ പ്ലേറ്റ് കാണില്ല. മറുവശത്തെ നമ്പർ പ്ലേറ്റ് അവ്യക്തമാക്കിയിരിക്കും.
വൈകിട്ട് മുതൽ എംസി റോഡ് കയ്യടക്കുന്നത് തടി ലോറികളാണ്. നിയമലംഘനങ്ങളുണ്ടായിട്ടും രാത്രി മോട്ടർ വാഹനവകുപ്പിന്റെ പരിശോധന നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കോതമംഗലം, പെരുമ്പാവൂർ ഭാഗങ്ങളിലെ പ്ലൈവുഡ് കമ്പനികളിലേക്കാണു കൂടുതൽ ലോറികളും പോകുന്നത്.
ലോറിയുടെ ബോഡി ഭാഗത്തിനു പുറത്തേക്ക് തള്ളിനിൽക്കുന്ന വിധമാണ് തടികൾ. ഓവർടേക്ക് ചെയ്തു വരുന്ന വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെടുന്നത്.
ഭൂരിഭാഗം ലോറികളിലും മുന്നറിയിപ്പ് ലൈറ്റുകളില്ല. രാത്രി എംസി റോഡിൽ പല ഭാഗത്തായി ലോറികൾ പാർക്ക് ചെയ്യുന്നതും അപകടത്തിനു കാരണമാകുന്നു.
ഇടവിടാതെ തടിലോറികൾ ഒരുമിച്ച് പോകുന്നതു ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

