മൂന്നാർ ∙ സുഹൃത്തും പങ്കാളിയുമായ ക്രിറ്റ് കൂടെയുണ്ടെങ്കിൽ ക്രിസ് ഹാപ്പിയാണ്. മൂന്നാറിലെ പച്ചപ്പു കാണാനും ആലപ്പുഴയിലെ കായലോരങ്ങൾ ആസ്വദിക്കാനും ജർമൻ സ്വദേശിയായ ക്രിസിന് (50), പരിമിതികളൊന്നും പരിമിതി അല്ലാതായതു ക്രിറ്റ് (39) എത്തിയതോടെയാണ്.
ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) മൂലം ചെറുപ്പം മുതൽ തന്നെ നടക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലായ ക്രിസിനു ചെറിയ ശബ്ദത്തിൽ മാത്രമാണു സംസാരിക്കാൻ കഴിയുന്നത്.
പ്രത്യേകം രൂപകൽപന ചെയ്ത വാഹനത്തിലാണു യാത്ര. മുഖത്തോടു ചേർത്തുവച്ചിട്ടുള്ള ഉപകരണത്തിലൂടെ നൽകുന്ന നിർദേശപ്രകാരമാണു വാഹനം സഞ്ചരിക്കുന്നത്.
ദീർഘദൂര യാത്ര മിനി വാനിലാണ്. എൻജിനീയറിങ് ബിരുദം നേടിയ ക്രിസ് നാട്ടിൽ കംപ്യൂട്ടർ എൻജിനീയറായാണു ജോലി ചെയ്യുന്നത്.
11 വർഷം മുൻപാണു ചിത്രകാരിയായ ക്രിറ്റിനെ പരിചയപ്പെടുന്നത്. ക്രിറ്റിന്റെ സ്വദേശവും ജർമനിയിൽ തന്നെയാണ്.
യാത്രകളെ സ്നേഹിച്ചിരുന്ന ക്രിസ്, ക്രിറ്റിനെ കൂടെ കിട്ടിയതോടെ യാത്രകൾക്കു തുടക്കം കുറിച്ചു.
ഇരുവരും പതിനഞ്ചിലധികം രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. കൂടുതലും യൂറോപ്യൻ രാജ്യങ്ങൾ.
ക്രിറ്റാണ് ഭക്ഷണം വാരിക്കൊടുക്കുന്നതും ഒപ്പം നിൽക്കുന്നതും. കേരളം സന്ദർശിച്ച ശേഷം 17ന് ഇരുവരും ദോഹയ്ക്കു മടങ്ങും.
അവിടെനിന്നു നാട്ടിലേക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

