ചങ്ങനാശേരി ∙ എംസി റോഡിൽ പാലാത്ര ജംക്ഷനു സമീപം അജ്ഞാത വാഹനമിടിച്ചു യുവാവ് മരിച്ചു. വാഴപ്പള്ളി പടിഞ്ഞാറ് നിഷാദ് സദനത്തിൽ ശശിധരന്റെയും സുമതിയുടെയും മകൻ എസ്.നിഷാദ് (38) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് 3ന് ആണ് അപകടം. നിഷാദ് സഞ്ചരിച്ച സ്കൂട്ടറിൽ വാഹനം ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. സംസ്കാരം ഇന്നു 4നു വീട്ടുവളപ്പിൽ.
ഭാര്യ: ആര്യമോൾ. മകൻ: ദിഹാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

