തുറവൂർ∙ കാന നിർമാണത്തെത്തുടർന്ന് തുടർച്ചയായി പൈപ്പ് പൊട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം. ഇന്നലെ അരൂർ ക്ഷേത്രം കവലയ്ക്കു സമീപം പൈപ്പ് പൊട്ടിയത്. പ്രധാന പൈപ്പിൽനിന്നു പോകുന്ന 8 എംഎം പിവിസി പൈപ്പാണ് പൊട്ടിയത്.
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ഇതോടെ കാനയിൽ ആയിരക്കണക്കിന് ലീറ്റർ ശുദ്ധജലമാണ് ഒഴുകിയെത്തിയത്.
കാന നിർമാണം തുടങ്ങിയിട്ട് അൻപതിലേറെ തവണയാണ് പൈപ്പ് പൊട്ടിയത്. 800 എംഎം വ്യാസമുള്ള ജിആർപി പൈപ്പുകൾ പൊട്ടുമ്പോൾ ദിവസങ്ങളോളം ശുദ്ധജലം വിതരണം മുടങ്ങാറുണ്ട്.
ജലഅതോറിറ്റിയെ അറിയിക്കാതെ കാനയ്ക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിക്കുമ്പോളാണ് പൈപ്പുകൾ പൊട്ടാൻ കാരണം.
പലയിടങ്ങളിലും ചെറിയ പൈപ്പുകൾ കാനയ്ക്കടിയിലൂടെ പോകുന്നുണ്ട്. ഈ ഭാഗങ്ങളിൽ കാന നിർമാണം പൂർത്തിയാകുമ്പോൾ കാനയുടെ ഭാരം താങ്ങാനാകാതെ പൈപ്പുകൾ ഞെരിഞ്ഞമരാനും പൊട്ടാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ആ പ്രദേശങ്ങളിലേക്കുള്ള ശുദ്ധജല വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. അടിയന്തരമായി പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

