കുളത്തൂർമൂഴി∙ പാലത്തിലെയും സമീപനപാതയിലെയും ടാറിങ് തകർന്നുണ്ടായ കുഴികൾ അടച്ചു. കോട്ടയം– പത്തനംതിട്ട ജില്ലകളെ മണിമലയാറിനു കുറുകെ ബന്ധിപ്പിക്കുന്ന കുളത്തൂർമൂഴി പാലത്തിലും പത്തനംതിട്ട
ജില്ലയിൽ നിന്ന് പാലത്തിലേക്കുള്ള സമീപന പാതയിലും കുഴികൾ രൂപപ്പെട്ടതിനാൽ അപകടം പതിയിരിക്കുന്നതായി മലയാള മനോരമ വാർത്ത നൽകിയിരുന്നു. രാത്രി യാത്രകളിൽ ഇരുചക്രവാഹനങ്ങളടക്കം സ്ഥിരമായി കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയിരുന്നത്. എന്നാൽ ഇപ്പോൾ ടാറിങ് തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയായതോടെ വാഹനങ്ങൾ അമിതവേഗത്തിൽ ചീറിപ്പായുകയാണ്. അപകട
സാധ്യത ഒഴിവായെങ്കിലും കാൽനടയാത്രികരുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

