പെരുമ്പാവൂർ ∙ പാലക്കാട്ടുതാഴം പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു ഗതാഗതം നിലച്ചിട്ട് 2 മാസമായിട്ടും നന്നാക്കുന്നില്ല. 2025 ഒക്ടോബർ 27നാണ് റോഡ് ഇടിയുകയും കുടിവെള്ള പൈപ്പുകൾ തകരുകയും ചെയ്തത്.
കുന്നത്തുനാട്-പെരുമ്പാവൂർ നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ആലുവ-മൂന്നാർ റോഡിലെ പാലമാണിത്. ആലുവ, എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പഴയ പാലത്തിലൂടെയാണു നഗരത്തിലേക്കു പ്രവേശിച്ചിരുന്നത്. റോഡ് ഇടിഞ്ഞു ഗതാഗതം നിരോധിച്ചതോടെ പുതിയ പാലത്തിലൂടെയാണ് ഇരു വശത്തേക്കും വാഹനങ്ങൾ തിരിച്ചു വിട്ടിരിക്കുന്നത്.തകർന്ന ശുദ്ധജല വിതരണ പൈപ്പുകൾ നന്നാക്കി 2 ദിവസത്തിനകം ജലവിതരണം പുനഃസ്ഥാപിച്ചിരുന്നു.
റോഡ് ഇടിഞ്ഞ വിവരവും ജലവിതരണ പൈപ്പുകൾ പുനഃസ്ഥാപിച്ച വിവരവും കത്ത് മുഖേന പൊതുമരാമത്ത് വിഭാഗത്തെ വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒക്ടോബറിലെ മഴയിൽ 20 മീറ്ററോളം റോഡ് തകർന്നു.
അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പാലക്കാട്ടുതാഴം പാലം ഭാഗത്തും നഗരത്തിലും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആലുവ-മൂന്നാർ റോഡും ആലുവ-പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടും സന്ധിക്കുന്ന സ്ഥലമായതിനാൽ വാഹന തിരക്കുണ്ട്. ദിവസേന നൂറു കണക്കിന് ആംബുലൻസുകൾ കടന്നു പോകുന്ന വഴിയും കൂടിയാണിത്. 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്കു സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കാത്തതിനാലാണ് നിർമാണം തുടങ്ങാത്തതെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

