തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. സംഭവത്തിൽ രണ്ട് തൊഴിലാളികളെ കാണാതായിട്ടുണ്ട്.
വള്ളത്തിലുണ്ടായിരുന്നവർ അഞ്ചുതെങ്ങ് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അരമണിക്കൂർ മുൻപാണ് ഈ അപകടമുണ്ടായത്.
സ്ഥലത്ത് കോസ്റ്റൽ ഗാർഡ് സംഘത്തിന്റെ നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ പ്രദേശത്തെ ശക്തമായ കടലാക്രമണവും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാകുന്നുണ്ട്.
അതിനിടെ, മധ്യ, തെക്കൻ കേരളത്തിൽ രാത്രിയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

