തമിഴ് സൂപ്പർതാരം വിജയ് നായകനാവുന്ന അവസാന ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ‘ജനനായകന്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. കഴിഞ്ഞ ജൂലൈ 23 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിക്കൊണ്ടിരിക്കുന്നതിനിടയിൽ, ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ദി ട്രൂ ലീഡര്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റിലീസാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അമോഘ് ബാലാജി എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നതും അമോഘ് ബാലാജി തന്നെയാണ്.
ഈ വർഷം പൊങ്കൽ റിലീസായി ജനുവരി 9 ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട
തടസ്സങ്ങളെ തുടർന്ന് ആറുമാസങ്ങൾ വൈകിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഈ ഇടവേളയിൽ സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ ചോരുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും, ബോക്സ് ഓഫീസിൽ നടന്റെ താരമൂല്യം എത്രയെന്ന് അടിവരയിടുന്നതാണ് ചിത്രത്തിന്റെ പ്രകടനം. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എച്ച് വിനോദ് ആണ്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം, സ്വാഭാവികമായും നടന്റെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉതകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ റിലീസ് വൈകിയെങ്കിലും ഒടുവിൽ ചിത്രം എത്തുമ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നത് കൗതുകകരമാണ്.
കന്നഡത്തിലെ പ്രമുഖ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

