ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. രണ്ട് തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.
പരിക്കേറ്റ മറ്റൊരു തൊഴിലാളി അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ കെല്ലാം മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഈ അക്രമസംഭവം നടന്നത്.
ജൂലൈ 22-ന് ശേഷം തെക്കൻ കശ്മീരിനെ ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. വൈകുന്നേരത്തോടെ ജോലി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സുരക്ഷാ സേന ഉടൻ തന്നെ പ്രദേശം പൂർണ്ണമായി വളയുകയും, ഒളിഞ്ഞിരിക്കുന്ന അക്രമികളെ കണ്ടെത്താനായി കനത്ത തെരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

