മലയാള സിനിമയുടെ പ്രിയതാരം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി നടി മീര ജാസ്മിൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും മടങ്ങി. സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് മീര ജാസ്മിൻ വേഷമിടുന്നത്. തരുൺ മൂർത്തി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: “അവസാനം, ഞങ്ങളുടെ നായികയോട് ഞങ്ങള്‍ വിട
പറയുന്നു. നന്ദി മീര, സന്തോഷത്തിനും ഊഷ്മളതയ്ക്കും സെറ്റിലേക്ക് നിങ്ങള്‍ എത്തിച്ചിരുന്ന മനോഹരമായ ഊര്‍ജ്ജത്തിനും.
ചില വിടപറയലുകള്‍ ഒട്ടും എളുപ്പമല്ല. പക്ഷേ നിങ്ങള്‍ പിന്നിലാക്കി പോകുന്ന ഓര്‍മ്മകളാണ് ഈ യാത്രയെ അതിമനോഹരമാക്കുന്നത്.” മീര ജാസ്മിനുമൊത്തുള്ള ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പമാണ് സംവിധായകൻ ഈ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.
പ്രമുഖ നിർമ്മാതാവ് ആഷിക് ഉസ്മാൻ തന്റെ ബാനറായ ആഷിക് ഉസ്മാൻ പ്രൊഡയ്ഷൻസിൻ്റെ കീഴിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘ലൗലജൻ’ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ സിനിമയിലൂടെ ആഖ്യാനം ചെയ്യുന്നത്.
ഒരു വലിയ താരനിരയുടെ സാന്നിധ്യം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്:
തിരക്കഥ: രതീഷ് രവി
സംഗീതം: ജേക്സ് ബിജോയ്
ഛായാഗ്രഹണം: ഷാജികുമാര്‍
എഡിറ്റിംഗ്: വിവേക് ഹർഷൻ
ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം: ഗോകുൽ ദാസ്
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ
കോ-ഡയറക്ടർ: ബിനു പപ്പു
ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ
അസോസിയേറ്റ് ഡയറക്ടർമാരായ: അഫ്നാസ്, മോഹിത് കൃഷണൻ
സ്റ്റിൽസ്: അമൽ സി സദർ
പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ് ചാലക്കുടി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്സാൻ
പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്
സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചലച്ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

