ആലപ്പുഴ∙ ജില്ലയുടെ കായികമേഖലയെ ശക്തിപ്പെടുത്താൻ നഗരത്തിൽ നിർമാണം തുടങ്ങിയ ഇഎംഎസ് സ്റ്റേഡിയം 15 വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാതെ കിതയ്ക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ 2010 ഓഗസ്റ്റ് 28ന് നിർമാണോദ്ഘാടനം ചെയ്യുമ്പോൾ ആലപ്പുഴക്കാരായ ടി.എം.തോമസ് ഐസക്കും ജി.സുധാകരനും മന്ത്രിമാരായിരുന്നു.
പല കാരണങ്ങളാൽ അവരുടെ കാലത്തും നഗരത്തിലെ കായിക പ്രേമികളുടെ സ്വപ്നം പൂവണിഞ്ഞില്ല. സൗമ്യരാജ് നഗരസഭാധ്യക്ഷ ആയിരുന്നപ്പോൾ സ്റ്റേഡിയം നിർമാണം കായിക വകുപ്പിനു വിട്ടുകൊടുത്തു.
തുടർന്നു മന്ത്രി അബ്ദുറബ് 2020 ജനുവരിയിൽ രണ്ടാംതവണ നിർമാണോദ്ഘാടനം നടത്തി. ആ വർഷം മാർച്ചിൽ സ്റ്റേഡിയം പൂർത്തിയാകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ നിർമാണം കാര്യമായിട്ടൊന്നും നടന്നില്ല.
കായിക പ്രേമം പറച്ചിലിൽ മാത്രം
സ്ഥലം ഏറ്റെടുത്തതു മുതൽ ഇതുവരെയുള്ള കാലത്തിൽ വിജിലൻസ് അന്വേഷണവും വിവാദങ്ങളും ആയിരുന്നു ഇഎംഎസ് സ്റ്റേഡിയത്തിന്റെ പേരിൽ നടന്നത്. രാഷ്ട്രീയനേതൃത്വം ഏകമനസ്സോടെ പ്രവർത്തിച്ച് നഗരത്തിനു ഒരു സ്റ്റേഡിയം സമ്മാനിക്കാൻ ഇതുവരെയും തയാറായിട്ടില്ലെന്നു കായികതാരങ്ങൾ സങ്കടത്തോടെ പറയുന്നു. എട്ട് ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെ സ്റ്റേഡിയം ആയിരുന്നു തയാറാക്കിയത്.
ആദ്യ ഘട്ടത്തിൽ 13,000 പേർക്ക് ഇരിക്കാവുന്ന ഗാലറിയുടെ 75% പൂർത്തിയാക്കി. 124 കടമുറികൾ, ശുചിമുറികൾ, വിപുലമായ പാർക്കിങ് സൗകര്യം എന്നിവയും തയാറാക്കി. ഫുട്ബോൾ കോർട്ട് പദ്ധതിയിൽ ഉണ്ടെങ്കിലും ചെയ്തില്ല.
നിർമിച്ച കടമുറികളും ശുചിമുറികളും ഇപ്പോൾ ജീർണിച്ചു. ഗാലറി പൂർണമായി തകർന്നു.
ഇപ്പോഴത്തെ അവസ്ഥ
കായിക വകുപ്പ് കിഡ്ക്കോയെ ഏൽപിച്ച ടർഫ്, സംരക്ഷണ വേലി എന്നിവയുടെ നിർമാണം കരാർ ഏറ്റെടുത്തയാൾ ചെയ്യുന്നുണ്ട്.
ടർഫ് നിർമാണം അവസാന ഘട്ടത്തിലായി. സ്റ്റേഡിയത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അനധികൃത പ്രവേശനം തടയാൻ ഇരുമ്പു കൊണ്ടുള്ള വേലി നിർമിച്ചു.
സ്റ്റേഡിയം യാഥാർഥ്യമാകുമോ
ഒന്നു ചെയ്യുമ്പോൾ മറ്റൊന്നു തകരുന്നു, അതാണ് സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.
ഗാലറി തകർന്നു. മറ്റൊരു ഗാലറി നിർമിക്കാൻ പറ്റാത്ത സ്ഥിതിയിലാണു കെട്ടിടം.
നേരത്തെ നിർമിച്ച കടമുറികളും ശുചിമുറികളും ഉപയോഗശൂന്യമായി. മുറികൾ ചോരുന്നു.
വാടകക്കാർ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തിയാണു മുന്നോട്ട് പോകുന്നത്. ശുചിമുറികൾ ഒന്നുപോലും ഉപയോഗിക്കാൻ പറ്റുന്നതല്ല.
വാടകക്കാർ പരാതിപ്പെട്ടതിനെ തുടർന്നു നഗരസഭ പേ ആൻഡ് യൂസ് ശുചിമുറി സ്റ്റേഡിയത്തിന്റെ പ്രധാന പ്രവേശനകവാടത്തിൽ പണി തുടങ്ങി. പൊതുപരിപാടികൾ നടക്കുന്ന സ്ഥലത്താണ് ശുചിമുറി പണിയുന്നത്.
ഇതിനു അനുയോജ്യമായ മറ്റൊരു സ്ഥലം ഇവിടെ തന്നെ കണ്ടെത്താമായിരുന്നെന്നു കച്ചവടക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

