വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലം ഓർത്തുവെക്കുക എന്നത് പലപ്പോഴും ഡ്രൈവർമാരെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. വലിയ പാർക്കിങ് ഗാരേജുകളിലോ മാളുകളിലോ വണ്ടി വെച്ച ശേഷം ഏത് ഫ്ലോറിലാണ് വാഹനം നിർത്തിയതെന്ന് ഓർത്തെടുക്കാൻ പാടുപെടുന്നവരാണ് പലരും.
എന്നാൽ ഗൂഗിൾ മാപ്സ് (Google Maps) നൽകുന്ന ചില ലളിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ബുദ്ധിമുട്ടുകൾ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും. വാഹനം പാർക്ക് ചെയ്ത ശേഷം മാപ്സ് ആപ്പ് തുറന്ന് നിലവിലെ ലൊക്കേഷൻ കാണിക്കുന്ന നീല ബിന്ദുവിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന മെനുവിൽ നിന്ന് സേവ് പാർക്കിങ് (Save parking) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതോടെ വാഹനം നിർത്തിയ കൃത്യമായ സ്ഥലം മാപ്പിൽ അടയാളപ്പെടുത്തപ്പെടും.
പിന്നീട് തിരിച്ചെത്തുമ്പോൾ സെർച്ച് ബാറിൽ പാർക്കിങ് ലൊക്കേഷൻ എന്ന് നൽകി ദിശകൾ മനസ്സിലാക്കി വാഹനത്തിന്റെ അരികിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ജിപിഎസ് പിൻ (GPS pin) വഴി ലൊക്കേഷൻ ലഭിക്കുമെങ്കിലും വലിയ കെട്ടിടങ്ങളിൽ ഇത് മാത്രം പര്യാപ്തമാകാറില്ല.
മൾട്ടി-ലെവൽ പാർക്കിങ് ഗാരേജുകളിൽ വാഹനം വെച്ചതിന് ശേഷം ഏത് ഫ്ലോറിലാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ഗൂഗിൾ മാപ്സിൽ കുറിപ്പുകൾ ചേർക്കാനുള്ള സൗകര്യമുണ്ട്. പാർക്കിങ് ലൊക്കേഷൻ സേവ് ചെയ്ത ശേഷം മോർ ഇൻഫോ (More info) എടുത്ത് ലെവൽ 3, സെക്ഷൻ സി പോലുള്ള വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തി വെക്കാവുന്നതാണ്.
പാർക്കിങ് മീറ്ററുകളിൽ സമയം കൃത്യമായി പാലിക്കാൻ ഈ ആപ്പ് ഏറെ സഹായകരമാണ്. മീറ്ററിൽ എത്ര സമയം ബാക്കിയുണ്ടെന്ന് കണക്കുകൂട്ടി വെക്കേണ്ട
ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. പാർക്കിങ് കാർഡിലെ മോർ ഇൻഫോ ഓപ്ഷനിൽ പോയി ടൈം ലെഫ്റ്റ് (Time left) എന്ന വിഭാഗത്തിൽ മണിക്കൂറുകളുടെയും മിനിറ്റുകളുടെയും കണക്ക് നൽകിയാൽ സമയപരിധി അവസാനിക്കുന്നത് കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും.
കൂടാതെ, വലിയ മാളുകളിലോ പാർക്കിങ് ഗ്രൗണ്ടുകളിലോ വെച്ച് മറ്റാരെയെങ്കിലും കണ്ടുമുട്ടേണ്ടി വരുമ്പോൾ വാഹനം നിർത്തിയ സ്ഥലം മറ്റുള്ളവരുമായി ഷെയർ ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. പാർക്കിങ് ലൊക്കേഷൻ എട്രിയിലൂടെ മോർ ഇൻഫോ എടുത്ത് ഷെയർ (Share) ഓപ്ഷൻ വഴി ഏത് മെസേജിങ് ആപ്പ് വഴിയും ഈ വിവരം സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ചുനൽകാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

