പറവൂർ ∙ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലേക്ക് ഒരു ഓട്ടോറിക്ഷയെങ്കിലും വരുന്ന പാലം വേണമെന്നു മാത്രമാണു വടക്കേക്കര പഞ്ചായത്ത് 1-ാം വാർഡ് മാല്യങ്കരയിലെ പടമാടൻ തുരുത്ത് നിവാസികളുടെ ആഗ്രഹം.
തുരുത്തിലെത്താൻ ഗതാഗതയോഗ്യമായ പാലമില്ല. പോസ്റ്റുകൾ മറിച്ചിട്ട് ഉണ്ടാക്കിയ താൽക്കാലിക പാലത്തിലൂടെയാണ് നാട്ടുകാർ നടക്കുന്നത്.ഇവിടെ 17 വീടുകളിലായി എഴുപതിൽപരം ആളുകളുണ്ട്.
എല്ലാവരും സാധാരണക്കാരാണ്. ഗതാഗതയോഗ്യമായ പാലം ഇല്ലാത്തതിനാൽ പലരും തങ്ങളുടെ ഇരുചക്രവാഹനങ്ങൾ മറുകരയിൽ വയ്ക്കുകയാണ്.
തുരുത്തിലേക്ക് വാഹനങ്ങളൊന്നും വരാത്തതിനാൽ കിടപ്പുരോഗികളെയെല്ലാം എടുത്തു പാലത്തിനപ്പുറമെത്തിച്ചാണ് ആശുപത്രികളിൽ കൊണ്ടുപോകുന്നത്. മറ്റു പല സ്ഥലങ്ങളും കാലത്തിനൊപ്പം വികസിച്ചിട്ടും ഇവിടെ അടിസ്ഥാന ഗതാഗതസൗകര്യം പോലുമില്ല.
ശക്തമായ വേലിയേറ്റമുണ്ടാകുമ്പോൾ തുരുത്തിലേക്ക് ഓരുജലം കയറി വീടുകൾ നശിക്കുന്ന സാഹചര്യമുണ്ട്. ശുദ്ധജലക്ഷാമം രൂക്ഷമാണ്.
പറവൂർ പമ്പ് ഹൗസിൽ നിന്നു വെള്ളം പമ്പ് ചെയ്താലും വടക്കേക്കര പഞ്ചായത്തിന്റെ അറ്റത്തുള്ള ഇവിടെ പലപ്പോഴും ലഭ്യമാകുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

