മൂവാറ്റുപുഴ∙ ക്രിസ്മസ് – പുതുവത്സര കാലത്ത് മലയാള സിനിമയുടെ ഭൂപടത്തിൽ മൂവാറ്റുപുഴ സ്വന്തം കയ്യൊപ്പു ചാർത്തുകയാണ്. വെള്ളിത്തിരയിലെ വർണക്കാഴ്ചകൾക്കു പിന്നിലും മുന്നിലും മൂവാറ്റുപുഴയുടെ തനതു സാന്നിധ്യമുള്ള 4 പ്രധാന ചിത്രങ്ങളാണ് ഇപ്പോൾ തിയറ്ററുകളിൽ തരംഗമാകുന്നത്. ‘ലൂക്ക’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മൂവാറ്റുപുഴ സ്വദേശികളായ അരുൺ ബോസും മൃദുൽ ജോർജും വീണ്ടും ഒന്നിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ പൂർണമായി മൂവാറ്റുപുഴക്കൂട്ടായ്മയാണ്. അരുൺ ബോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് അരുണും മൃദുലും ചേർന്ന്.
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും അഭിനയിച്ച ചിത്രത്തിനു പിന്നിൽ മൂവാറ്റുപുഴയുടെ മറ്റു കരുത്തുറ്റ സാന്നിധ്യവുമുണ്ട്.
ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ച സംസ്ഥാന അവാർഡ് ജേതാവായ കിരൺ ദാസ് മൂവാറ്റുപുഴ സ്വദേശിയാണ്.
മധു അമ്പാട്ട് ആണ് ഛായാഗ്രഹണം. അദ്ദേഹം ഇപ്പോൾ താമസം മൂവാറ്റുപുഴയിലാണ്.ഷെയ്ൻ നിഗത്തിന്റെ പുതിയ ചിത്രം ‘ഹാൽ’ ക്രിസ്മസ് റിലീസായി എത്തിയിട്ടുണ്ട്.
മൂവാറ്റുപുഴയിൽ ജനിച്ചു വളർന്ന അബിയുടെ മകൻ എന്ന നിലയിൽ ഷെയ്നിന്റെ ഈ ചിത്രം നഗരത്തിന് അഭിമാനിക്കാനുള്ള മറ്റൊരു കാരണമാണ്.
നിവിൻ പോളിയെ നായകനാക്കി എത്തിയ ‘സർവം മായ’ എന്ന ചിത്രത്തിനു ക്യാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ ആണ്. മൂവാറ്റുപുഴയുമായി ആഴത്തിലുള്ള വേരുകളുള്ള ശരണിന്റെ ദൃശ്യഭംഗി ചിത്രത്തിനു മുതൽക്കൂട്ടാണ്. മലയാള സിനിമയിലെ ഈ ‘മൂവാറ്റുപുഴ ടച്ച്’ വരും കാലങ്ങളിലും തുടരുമെന്ന് ഈ പ്രതിഭകളുടെ മുന്നേറ്റം തെളിയിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

