തൃശൂർ∙ ജില്ലയുടെ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയകൂട്ടായ്മയ്ക്കു വേദിയൊരുക്കി മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും ജോയ് ആലുക്കാസുമായി ചേർന്നു നടത്തുന്ന ‘റൗണ്ട് & എറൗണ്ട്’ ആശയസംവാദ പരമ്പരയിൽ തൃശൂരിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.
ജനുവരി 6ന് തൃശൂർ സെന്റ് തോമസ് കോളജിലും സെന്റ് ജോസഫ് കോളജിലും ആണ് സെമിനാർ നടക്കുക. രാവിലെ 11നും ഉച്ചകഴിഞ്ഞ് 3 മണിക്കും ആണ് സെമിനാർ.
റിട്ട.
ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ, അർബൻ ചെയർ പ്രഫസർ, (കില) ഡോ.
അജിത്ത് താളിയത്ത്, സെന്റ്.തോമസ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.ഫാ. അനിൽ ജോർജ് കോൺകോത്ത് എന്നിവർ ആദ്യ സെമിനാർ നയിക്കും.
രണ്ടാം സെമിനാറിൽ സെന്റ് ജോസഫ് കോളജിലെ വിദ്യാർഥികൾ തൃശൂരുരിനെക്കുറിച്ചുള്ള വികസന സങ്കൽപങ്ങൾ പങ്കുവയ്ക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

