പത്തനംതിട്ട ∙ നട്ടുച്ചയ്ക്ക് വൈദ്യുതക്കമ്പിക്കു മുകളിൽ പത്തി വിടർത്തി മൂർഖൻ, കണ്ടവരെല്ലാം ഞെട്ടി.
കൊന്നമൂടിന് സമീപം ഇന്നലെ 3ന് ആണ് സമീപവാസികൾ പാമ്പിനെ കണ്ടത്. വൈദ്യുതത്തൂണിനു സമീപമുള്ള മതിലിലൂടെയും പച്ചിലവള്ളികളിലൂടെയാണ് മൂർഖൻ മുകളിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.
വനംവകുപ്പിനെ വിവരമറിയിച്ചു.
റാപ്പിഡ് റെസ്പോൺസ് ടീം അംഗം എം.എസ്.ഫിറോസ് ഖാൻ സ്ഥലത്തെത്തി ‘രക്ഷാപ്രവർത്തനം’ ആരംഭിച്ചു. കയ്യിലെ വടി ഉപയോഗിച്ച് തട്ടിയാണ് ഇദ്ദേഹം മൂർഖനെ താഴേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്.
വൈദ്യുതത്തൂണിലൂടെയാണ് പാമ്പ് താഴേക്ക് ഇറങ്ങിവന്നത്. അരമണിക്കൂർ നീണ്ട
പ്രയത്നത്തിനൊടുവിൽ മൂർഖനെ ചാക്കിലാക്കി. തുടർന്ന് വനംവകുപ്പിന്റെ ഓഫിസിലെത്തിച്ചു.
മൂഴിയാർ ഭാഗത്ത് ഉൾവനത്തിലേക്ക് മൂർഖനെ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

