കുമരകം ∙ ബസ് ബേയ്ക്കു സമീപം കലുങ്ക് ഭാഗത്തെ കുഴിയും വൈദ്യുത തൂണും വാഹനങ്ങൾക്ക് ഭീഷണി. കലുങ്കിനോടു ചേർന്നു രൂപപ്പെട്ട
കുഴിയിൽ കഴിഞ്ഞ ദിവസം കാറിന്റെ ടയർ അകപ്പെട്ടു. എതിരെ വന്ന വാഹനത്തിനു സൈഡ് നൽകിയപ്പോഴാണു കുഴിയിൽ വീണത്. ഇരുചക്രവാഹനം വീണാൽ വലിയ അപകടമാകും ഉണ്ടാകുക.
ഇരുചക്രവാഹനത്തിന്റെ ടയർ പൂർണമായും കുഴിയലേക്ക് ഇറങ്ങാവുന്ന അത്രയും ആഴമുണ്ട് കുഴിക്ക്. കാൽനടക്കാരും കുഴിയിൽ വീണ് അപകടം സംഭവിക്കാം. കുഴിയോടു ചേർന്നു നിൽക്കുന്ന 2 വൈദ്യുത തൂണുകൾ ബസ് ബേയിലേക്കു വാഹനങ്ങൾ തിരിഞ്ഞു കയറുന്നതിനു തടസ്സമാണ്.
കോട്ടയം കൊഞ്ചുമട, അട്ടിപ്പീടിക ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബസ് ബേയിൽ കയറി പോകണമെന്നാണു നിർദേശം.
കലുങ്കിനോടു ചേർന്നുള്ള തോട് നികത്തിയിരുന്നു. കലുങ്കും നികത്തിയ ഭാഗവും ചേരുന്ന സ്ഥലത്താണു കുഴി രൂപപ്പെട്ടത്.
മഴക്കാലത്ത് ഇവിടത്തെ മണ്ണൊലിച്ച് തോട്ടിലേക്കു പോയതോടെയാണ് ഇവിടം കുഴിയായി മാറി. കുഴിക്ക് മുകളിൽ നാട്ടുകാർ കല്ല് വച്ച് അടച്ചെങ്കിലും അതും താഴേക്കു പോയി.
മണ്ണൊലിച്ചു പോകാത്ത വിധം ഈ ഭാഗത്ത് പണികൾ നടത്തിയാൽ മാത്രമേ ശാശ്വത പരിഹാരമാകൂ. വൈദ്യുത തൂണുകൾ മാറ്റുന്ന കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് സമ്മർദം ഉണ്ടായാലേ വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് വേഗം നടപടിയുണ്ടാകൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

