ചെറുപുഴ∙ കാട്ടാനയിറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. മരുതുംതട്ടിലെ ആനക്കുഴിയ്ക്കൽ അനിൽകുമാർ, ആനക്കുഴിയ്ക്കൽ സുനിൽകുമാർ, കെ.നിഷാന്ത്, മെജോ, പള്ളിക്കുന്നേൽ മഹേഷ് എന്നിവരുടെ വാഴ, കമുക്, കാപ്പി തുടങ്ങിയ കൃഷികളാണു കാട്ടാനകൾ നശിപ്പിച്ചത്.കഴിഞ്ഞദിവസം രാത്രിയാണു സംഭവം. വാഴ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികൾ കാട്ടാനകൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മുൻകയ്യെടുത്തു കാപ്പികൃഷി ആരംഭിച്ചത്.
എന്നാൽ 4 മാസം മുൻപ് ഇടവിള കൃഷിയായി നട്ടുപിടിപ്പിച്ച കാപ്പി തൈകളും കാട്ടാനകൾ ചവിട്ടി നശിപ്പിച്ചു.
കാട്ടാന ശല്യം രൂക്ഷമായ മരുതുംതട്ട് ഭാഗത്തു വൈദ്യുതവേലി നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് സ്ഥലം സന്ദർശിച്ചു. വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ ഷൈമ ജെനു തച്ചുക്കുന്നേൽ, കെ.ഡി.പ്രവീൺ, പ്രിൻസ് വെള്ളക്കട, കർഷകരായ തെരുവുംകുന്നേൽ കുര്യാച്ചൻ, ജോയിക്കുട്ടി, ഓമന ആനക്കുഴിയ്ക്കൽ എന്നിവരും പ്രസിഡന്റിനൊപ്പം സ്ഥലം സന്ദർശിച്ചു.
കാട്ടാനകൾ കൃഷി നശിപ്പിച്ച പ്രദേശം വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

