ചമ്പക്കര ∙ പോളപ്പായലിലും പുൽക്കെട്ടിലും കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് ചമ്പക്കര കനാൽ ഭിത്തിയിൽ ഇടിച്ച് പഴയ പാലത്തിന്റെ പില്ലറിന് ഇടയിൽ കുടുങ്ങി.
അമ്പലമുകളിൽ റോക്ക് ഫോസ്ഫേറ്റ് ഇറക്കിയതിനു ശേഷം ചരക്ക് എടുക്കാൻ കൊച്ചി തുറമുഖത്തേക്കു പോകുകയായിരുന്ന എംബി മീനച്ചിൽ എന്ന ബാർജാണ് അപകടത്തിൽപെട്ടത്. ചരക്ക് ഇല്ലായിരുന്നെങ്കിലും കനാൽ തീരത്ത് ആശങ്കയായി.മെട്രോ റെയിൽ നിർമാണം നടക്കുമ്പോൾ പൈലിങ്ങിന്റെ ആഘാതത്തിൽ കനാലിലേക്കു മറിഞ്ഞു വീണു പിന്നീട് നന്നാക്കിയ ഭിത്തിയുടെ ഭാഗത്താണ് ഇടിച്ചത്.
കോൺക്രീറ്റ് തകർന്ന് ഇരുമ്പു കമ്പി പുറത്തു വന്നു.
അനക്കമില്ലാതെ ബാർജ് കനാലിനു വട്ടം കിടന്നു. ശക്തമായ വേലിയിറക്കമായിരുന്നു.
അതേ ദിശയിൽ വേറെ ബാർജ് വരാതിരുന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവായി. 2 മണിക്കൂറിനു ശേഷം ചരക്കുമായി അമ്പലമുകളിലേക്കു വന്ന എംബി ഒറിയോൻ ബാർജ് എത്തിയാണ് ആദ്യ ബാർജ് കെട്ടിവലിച്ചു മാറ്റിയത്.അടുത്ത ദുരന്തത്തിനു കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കാൻ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.മെട്രോ റെയിൽ നിർമാണത്തിന്റെ ഭാഗമായി ചമ്പക്കരയിൽ പുതിയ പാലം നിർമിച്ചപ്പോൾ പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും പില്ലറും പൂർണമായി നീക്കം ചെയ്യാത്തതാണ് അപകട
ഭീഷണി ഉയർത്തുന്നത്.
പുതിയ പാലങ്ങൾ കനാലിൽ പില്ലർ ഇല്ലാതെയാണ് നിർമിച്ചിട്ടുള്ളത്. പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് നടപ്പാത പോലെ അവശിഷ്ടം ഇപ്പോഴും തൂങ്ങി നിൽക്കുന്നു.
പലതും പൊട്ടിവീഴുന്ന അവസ്ഥയിലാണ്.ഇതിൽ ഉണ്ടായിരുന്ന കേബിളുകളും ശുദ്ധജല പൈപ്പും മാറ്റി സ്ഥാപിച്ചിട്ടില്ല. പാലത്തിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനും ഇതു ഭീഷണി ആയിരിക്കുകയാണ്. കനാലിലും ടൺ കണക്കിന് അവശിഷ്ടം തള്ളിയിട്ടുണ്ട്.
ഇവ നീക്കുന്നതു സംബന്ധിച്ച് 5 വർഷത്തിലേറെയായി ചർച്ച നടക്കുന്നു. നടപടി ആകുന്നില്ല.പാലം നിർമിച്ച ഭാഗത്ത് ഉൾനാടൻ ജലഗതാഗത വകുപ്പ് വെള്ളത്തിനടിയിലെ ക്യാമറ ഉപയോഗിച്ചു 2021ൽ കണ്ടെത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
പല ഉയരത്തിൽ മുറിച്ചു മാറ്റിയ നിലയിൽ 32 മുറിക്കുറ്റികളാണ് വെള്ളത്തിനടിയിൽ കണ്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

