ആലപ്പുഴ ∙ വാഹന പരിശോധനയ്ക്കിടെ നിർത്താതെപോയ ബൈക്ക് യാത്രികനെ പൊലീസ് കടന്നുപിടിച്ചതിനെ തുടർന്നു വണ്ടിമറിഞ്ഞു യാത്രികനും പൊലീസുകാരനും ഗുരുതര പരുക്കേറ്റ സംഭവത്തിൽ യുവാവിന്റെ കുടുംബം മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കൊമ്മാടി കളരിക്കൽ വീട്ടിൽ അനിൽ രാജേന്ദ്രന്റെ (28) പിതാവ് രാജേന്ദ്രനാണു പരാതി നൽകിയത്.
പരുക്കേറ്റ് റോഡിൽ കിടന്ന അനിലിനെ പൊലീസ് ആശുപത്രിയിൽ എത്തിക്കാൻ വിസമ്മതിച്ചെന്നും കേസുകൾ കെട്ടിച്ചമയ്ക്കുകയാണ് എന്നുമാണ് പരാതിയിലുള്ളത്.
ഇന്നു യുവജന കമ്മിഷനും പരാതി നൽകുമെന്നു കുടുംബം പറഞ്ഞു. ചെല്ലാനം ഹാർബറിനു സമീപം ക്രിസ്മസ് പിറ്റേന്നു പുലർച്ചെ രണ്ടിനുണ്ടായ അപകടത്തിൽ, ബൈക്ക് ഓടിച്ചിരുന്ന അനിൽ രാജേന്ദ്രൻ, കൊച്ചി കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോൻ എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്.
ഇരുവരും കൊച്ചിയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. അനിലിനൊപ്പമുണ്ടായിരുന്ന കൊമ്മാടി സ്വദേശി രാഹുൽ സാബു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അനിലിനും രാഹുലിനുമെതിരെ കണ്ണമാലി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾക്കൊപ്പം വധശ്രമവും ഉൾപ്പെടുത്തിയതോടെ ഇരുവരും മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി.
എന്നാൽ ഇതേസംഭവത്തിൽ പൊലീസിനെതിരെ അനിലിന്റെ കുടുംബം നൽകിയ പരാതിയിൽ യുവാക്കളുടെയോ കുടുംബത്തിന്റെയോ മൊഴിപോലും എടുത്തിട്ടില്ലെന്നു കുടുംബം ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അനിലിനു ശസ്ത്രക്രിയകൾക്കായി തുക കണ്ടെത്താൻ സുഹൃത്തുക്കൾ ധനസമാഹരണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

