കണ്ണൂർ ∙ നറുക്കെടുപ്പിന്റെ തുണയില്ലാതെ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് യുഡിഎഫിന് അപ്രതീക്ഷിത നേട്ടമായപ്പോൾ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തിനു നറുക്കിട്ടപ്പോൾ എൽഡിഎഫിനെ ഭാഗ്യം തുണച്ചു. ഒടുവിൽ കണക്കെടുത്തപ്പോൾ എൽഡിഎഫിനു ജില്ലയിൽ 49 പഞ്ചായത്തുകളിൽ അധ്യക്ഷ സ്ഥാനം ലഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ സഹോദര ഭാര്യയായിരുന്നു മുണ്ടേരിയിൽ പഞ്ചായത്ത് പ്രസിഡന്റ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവർ സ്ഥാനാർഥിയായിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കോളയാട് പഞ്ചായത്തിൽ ഇക്കഴിഞ്ഞ ഭരണ സമിതിയിലെ പ്രസിഡന്റ് ഇക്കുറി വൈസ് പ്രസിഡന്റായി.
സിപിഎമ്മിലെ എം.റിജിയാണ് വൈസ് പ്രസിഡന്റായി അധികാരമേറ്റത്.
പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രതിപക്ഷമില്ല. സിപിഎമ്മിലെ എൻ.
പ്രസീതയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കണിച്ചാർ പഞ്ചായത്തിൽ യുഡിഎഫിലെ ഡോ.
ത്രേസ്യാ പോളിന് എതിർ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. പഞ്ചായത്തിൽ സിപിഎമ്മിന് രണ്ടംഗങ്ങളാണുള്ളത്.
കൊട്ടിയൂരിൽ യുഡിഎഫിലെ സിസിലി കണ്ണന്താനത്ത് പ്രസിഡന്റായി. സിസിലിക്ക് 11 വോട്ടും എൽഡിഎഫിലെ സുഷമയ്ക്ക് രണ്ട് വോട്ടും ലഭിച്ചു.
ബിജെപി അംഗം ഓമന ഭരതൻ വിട്ടുനിന്നു. പേരാവൂർ പഞ്ചായത്തിലും ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
എൽഡിഎഫിനാണു പഞ്ചായത്ത് ഭരണം.
ബിജെപി അംഗം ബേബി സോജയാണു തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നത്.കുന്നോത്തുപറമ്പിൽ മൂന്നു ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ പി.
പി.ലക്ഷ്മണനെ എതിരില്ലാതെ തിരഞ്ഞെടുത്തു. യുഡിഎഫിന് ഒരംഗം മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല. ഇരിക്കൂർ പഞ്ചായത്തിലും വോട്ടെടുപ്പുണ്ടായില്ല.
ഇവിടെ എൽഡിഎഫിന് ഒരംഗം മാത്രമുള്ളതിനാൽ വോട്ടെടുപ്പില്ലാതെ യുഡിഎഫിലെ സി. കെ.
മുഹമ്മദ് പ്രസിഡന്റായി. കൊളച്ചേരി പഞ്ചായത്തിലും ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
കതിരൂർ പഞ്ചായത്തിൽ പി. പി.
സുജയയും എരഞ്ഞോളിയിൽ കാട്യത്ത് പ്രകാശനും പിണറായിയിൽ പി. ഷേർളിയും എതിരില്ലാതെ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നു പേരും എൽഡിഎഫ് അംഗങ്ങളാണ്.
പന്ന്യന്നൂരിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വി.സ്നേയ (27) ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ബേബിയാണ്.തൃപ്രങ്ങോട്ടൂരിൽ മുസ്ലിം ലീഗ് വിമതൻ അഫ്സൽ പട്ടാടത്ത് യുഡിഎഫിന് വോട്ട് ചെയ്തു.
യുഡിഎഫിലെ ഗഫൂർ മുല്ലശ്ശേരിയാണു പ്രസിഡന്റ്. ബിജെപിക്ക് ഇവിടെ 4 അംഗങ്ങളുണ്ട്.
അയ്യൻകുന്നിൽ യുഡിഎഫിലെ മിനി വിശ്വനാഥനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലും വോട്ടടുപ്പുണ്ടായില്ല. കുറ്റ്യാട്ടൂർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, മാടായി, മാട്ടൂൽ പഞ്ചായത്തുകളിലും മത്സരമുണ്ടായില്ല.
പട്ടുവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. മാലൂർ പഞ്ചായത്തിൽ മൂന്ന് വോട്ട് അസാധുവായി. എൽഡിഎഫ്, യുഡിഎഫ്, എസ്ഡിപിഐ എന്നിവരുടെ ഓരോ വോട്ടാണ് അസാധുവായത്.
ബാലറ്റിൽ ഒപ്പിടാത്തതാണ് അസാധുവാകാൻ കാരണം. കൊട്ടിയൂരിലും കണിച്ചാറിലും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

