മാനന്തവാടി ∙ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്ന 31.19 ഗ്രാം എംഡിഎംഎ പിടികൂടി. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി പള്ളിയാൽ വീട്ടിൽ സക്കീർ ഹുസൈ(31)നെയാണ് തിരുനെല്ലി പൊലീസും ലഹരി വിരുദ്ധസ്ക്വാഡും ചേർന്നു പിടികൂടിയത്.
ഇന്നലെ പുലർച്ചെ കാട്ടിക്കുളത്തെ പൊലീസ് എയ്ഡ് പോസ്റ്റിനുസമീപം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ബസിൽ യാത്രചെയ്തിരുന്ന ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
എസ്ഐ എം.എ.സനിൽ, എഎസ്ഐ മനീഷ്,എസ് സിപിഒ രമേശ്, സിപിഒമാരായ മുരളീകൃഷ്ണൻ, രഞ്ജിത്ത്, സുധീഷ്, നിഷാബ്, പ്രവീൺ, രതീഷ്, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും ലഹരിക്കടത്തും വിൽപനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

