തിരുവനന്തപുരം ∙ മേയറാക്കുമെന്നു പരക്കെ പ്രചാരണം ഉണ്ടായിട്ടും പരിഗണിക്കപ്പെടാത്ത കൗൺസിലർ ആർ.ശ്രീലേഖയെ മേയർ വി.വി.രാജേഷും ഡപ്യൂട്ടി മേയർ ജി.എസ്.ആശാനാഥും വീട്ടിലെത്തി കണ്ടു. രാവിലെ മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാകുന്നതിനു മുൻപ് ശ്രീലേഖ മടങ്ങിയിരുന്നു.
തന്നെ പരിഗണിക്കാത്തതിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്നും അനുനയത്തിന്റെ ഭാഗമായാണ് സന്ദർശനം എന്നുമാണ് വിവരം.ചുമതലയേറ്റ ശേഷം പ്രധാന നേതാക്കളെ നേരിൽ പോയി കാണുന്നുണ്ടെന്നും അതിന്റെ തുടക്കമായാണു ശ്രീലേഖയുടെ വീട്ടിൽ എത്തിയത് എന്നാണ് വി.വി.രാജേഷിന്റെ വിശദീകരണം.
ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ശ്രീലേഖയുടെ ഭർത്താവ് ഡോ.സേതുനാഥിനോടും സംസാരിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും ശ്രീലേഖ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.ഹാളിൽ രാജേഷിന്റെ സത്യപ്രതിജ്ഞയും ആഘോഷവും നടക്കുന്നതിനിടയിലാണ് ആർ.ശ്രീലേഖ അതിൽ പങ്കെടുക്കാതെ മടങ്ങിയത്.
വേഗം കൗൺസിൽ ഹാളിനു പുറത്തെത്തിയ ശ്രീലേഖ വാഹനം വിളിച്ച് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ മേയർ സ്ഥാനത്തേക്കുള്ള പട്ടികയിൽ ശ്രീലേഖയുടെ പേര് മുന്നിലായിരുന്നു എന്നാണ് അറിവ്.
കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന മുഖം ശ്രീലേഖയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

