കടുത്തുരുത്തി ∙ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനും മുൻ എംഎൽഎയുമായ സ്റ്റീഫൻ ജോർജിന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. സ്വകാര്യ കുറിയർ സ്ഥാപനത്തിൽ നിന്നാണെന്നും കുറിയർ എത്തിക്കാൻ കോൾ വന്നിരിക്കുന്ന നമ്പറിൽ വിളിക്കാനും ആവശ്യപ്പെട്ട് ഇന്നലെ രാവിലെ പതിനൊന്നോടെ സ്റ്റീഫൻ ജോർജിന്റെ ഫോണിൽ വിളിയെത്തി.
ഈ നമ്പറിൽ തിരിച്ചു വിളിച്ചതോടെ ഫോണിലെ വിവരങ്ങൾ മുഴുവനും ബാങ്ക് ഡീറ്റെയിൽസ് അടക്കം ഹാക്ക് ചെയ്യുകയായിരുന്നു. പിന്നീട് ഫോണിലേക്ക് വിളികളൊന്നും വരാതായി.
ഫോണിലുണ്ടായിരുന്ന മുഴുവൻ നമ്പറുകളിലേക്കും പണം ആവശ്യപ്പെട്ട് ഹാക്ക് ചെയ്ത സംഘം സന്ദേശം അയച്ചു.
എല്ലാവരോടും 45000– 55000 രൂപ വീതമാണ് ആവശ്യപ്പെട്ടത്. തോന്നിയ സ്റ്റീഫൻ ജോർജ് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.
പിന്നീട് മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ട് നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീട് പലരും വിളിച്ചതോടെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരം അറിയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

