മുക്കം∙ ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ള ക്ഷാമ ബത്തയും കുടിശികയും ഉടൻ വിതരണം ചെയ്യുക, റെയിൽവേ മുതിർന്ന പൗരൻമാർക്കുള്ള യാത്രാ ഇളവ് പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കും വരും ഇടക്കാലാശ്വാസം അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ പ്രേമൻ പുതിയോട്ടിൽ, നീലേശ്വരം ഭാസ്കരൻ, കെ.ഷാജി മോൻ, ജ്യോതി കുമാർ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് കോർപറേഷൻ കൗൺസിലർ നമ്പിടി നാരായണൻ, നഗരസഭ കൗൺസിലർ ബബിത മനോജ്, ചെങ്ങോട്ട്കാവ് പഞ്ചായത്ത് മെംബർ ശശി എന്നിവരെ ആദരിച്ചു. വനിതാ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി.ശശികല മുഖ്യാതിഥിയായി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. വി.മോഹനൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ടി.സുബ്രഹ്മണ്യൻ, കുട്ടി നാരായണൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ജയഭാനു ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സുരേന്ദ്രൻ പുതിയേടത്ത്(പ്രസി), സദാനന്ദൻ ചേറ്റൂർ, വി.ഗോപാലൻ, എൻ.സദാനന്ദൻ, വി.മോഹനൻ, എം.ഗൗതമൻ (വൈ.പ്രസി), പി.അനിൽ കുമാർ(സെക്ര), സദാശിവൻ വെള്ളയിൽ, ബാലചന്ദ്രൻ, എ.ഗോപിനാഥൻ, സി.പി.ലോഹിതാക്ഷൻ, പെണ്ണുട്ടി (ജോ.സെക്ര), കുട്ടി നാരായണൻ(ട്രഷ).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

