കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും ബലവും പരിശോധിക്കുന്നതിനായി റിമോട്ട് ഓപ്പറേറ്റിങ് വെഹിക്കിൾ (ആർഒവി) ഉപയോഗിച്ച് ജലത്തിനടിയിൽ പരിശോധന. സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച മേൽനോട്ട
സമിതിയുടെ തീരുമാനപ്രകാരമാണു ജലാഭിമുഖ ഭാഗത്തു പരിശോധന നടത്തുന്നത്. 2011ൽ സമാനമായ രീതിയിൽ പരിശോധനയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാർ മൂലം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
അണക്കെട്ടിന്റെ അടിത്തട്ടിലെ ദൃശ്യങ്ങൾ പകർത്തി ഘടനയിലുണ്ടായ മാറ്റങ്ങൾ, ചോർച്ച, ബലക്ഷയങ്ങൾ എന്നിവ കണ്ടെത്തുകയാണു പരിശോധനയുടെ ലക്ഷ്യം.പരിശോധനയ്ക്കായി ഫ്രഞ്ച് നിർമിത റോബട്ടിക് അന്തർവാഹിനിയാണു ഡൽഹിയിൽനിന്ന് എത്തിച്ചിരിക്കുന്നത്.
സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച് സ്റ്റേഷനിലെ ശാസ്ത്രജ്ഞരായ പി.സെന്തിൽ, സി.വിജയ്, ഡോ.ജോയ് ലിംഗസാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

