തിരുവനന്തപുരം ∙ സർക്കാർ ഹോമിൽ നിന്ന് ഒളിച്ചോടിയ രണ്ടു പെൺകുട്ടികളിലൊരാളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 65,000 രൂപ പിഴയും. മെഡിക്കൽ കോളജ് മടത്തുവിള വീട്ടിൽ വിഷ്ണുവിനെ (35) ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് കൈമാറണമെന്നും, ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
2022 നവംബറിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഒളിച്ചോടി സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എത്തിയപ്പോൾ പൊലീസുകാരനാണെന്നു പറഞ്ഞ് ഇവരെ സമീപിച്ച പ്രതി അടുത്തുള്ള ലോഡ്ജിൽ എത്തിച്ച് ഒരു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് മെഡിക്കൽ കോളജ് ജംക്ഷനിൽ ഇയാൾ ഇറക്കിവിട്ട കുട്ടികളെ മ്യൂസിയം പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

