അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മകൾ ടിഫനി ട്രംപിന്റെ ഭർത്താവ് മൈക്കിൽ ബൂലോസ് ആലപ്പുഴയിൽ സന്ദർശനം നടത്തി. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇവർ ഉൾപ്പെടുന്ന ഉന്നത സംഘം പ്രശസ്തമായ പുന്നമട കായലിൽ ബോട്ട് യാത്ര ആസ്വദിക്കാനെത്തി.
കേരളത്തിന്റെ തനിമയാർന്ന വള്ളംകളി സംസ്കൃതി വിളിച്ചോതുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രാക്ടീസും മൈക്കിൽ ബൂലോസ് നേരിട്ട് കണ്ടു. ചുണ്ടൻ വള്ളങ്ങളുടെ ട്രാക്ക് എൻട്രി കാണുക എന്നതും ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.
തികച്ചും സ്വകാര്യമായ സന്ദർശനമാണിതെന്നാണ് ലഭിക്കുന്ന വിവരം. കായൽ യാത്രയ്ക്കുശേഷം ഇവർ ഇന്ന് വൈകിട്ടോടെ മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അമേരിക്കൻ അംബാസഡറും സംഘവും ഇതിനുമുമ്പ് കൊച്ചിയിൽ വെച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായാണ് മൈക്കിൽ ബൂലോസ് കേരളത്തിലെത്തിയത്.
എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഈ സന്ദർശനത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

