ചാരുംമൂട് (ആലപ്പുഴ) ∙ കായംകുളം നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര കൗൺസിലർ ആറു കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിൽ. 26-ാം വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
ചേരാവള്ളി സ്വദേശി നുജുമുദ്ദീൻ ആലുംമൂട്ടിലിനെ(65)യാണു നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിരുന്നു.കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ ചാരുംമൂട് ശാഖയിലൂടെ നിക്ഷേപമായും ചിട്ടിത്തുകയായും പലരിൽനിന്നായി 6 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണു കേസ്.
കായംകുളത്തും ചാരുംമൂട്ടിലും സ്വർണക്കടകൾ നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു സഹകരണ സംഘം രൂപീകരിച്ചത്.2020 മുതൽ 2024 വരെ സംഘത്തിന്റെ പ്രസിഡന്റായിരുന്നു നുജുമുദ്ദീൻ.ആദ്യ ഘട്ടത്തിൽ മാവേലിക്കര താലൂക്കിലെ വ്യാപാരികളിൽ നിന്നു നിക്ഷേപങ്ങൾ സ്വീകരിച്ചെന്നും പിന്നീട് ചിട്ടി തുടങ്ങി നാട്ടുകാരിൽ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും നൂറനാട് പൊലീസ് അറിയിച്ചു.വൻ പലിശയാണു വാഗ്ദാനം ചെയ്തത്.
നിക്ഷേപത്തുകയും ചിട്ടിത്തുകയും നൽകാതായതോടെ 2024 അവസാനം മുതൽ പരാതികൾ വരാൻ തുടങ്ങി.
നൂറനാട് സ്റ്റേഷനിൽ നുജുമുദ്ദീനും മറ്റുമെതിരെ 7 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സൊസൈറ്റിക്ക് ഏതാണ്ട് 6.19 കോടിയുടെ നഷ്ടം വരുത്തിയതായി സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി.ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ.ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു നിക്ഷേപത്തട്ടിപ്പ് അന്വേഷിച്ചത്. ഇന്നലെ രാവിലെ കായംകുളത്തെ സ്ഥാപനത്തിൽ നിന്നാണു നുജുമുദ്ദീനെ പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

