ചെറുതോണി ∙ ഉപ്പുതോട്ടിൽ വില്ലേജ് ഓഫിസറുടെ സ്റ്റോപ് മെമ്മോ ലംഘിച്ച് നടത്തിവന്ന വൻതോതിലുള്ള അനധികൃത പാറ ഖനനം ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ് നേരിട്ടെത്തി തടഞ്ഞു. ഖനനത്തിനു ഉപയോഗിച്ച ട്രാക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു.
മരിയാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത വാഹനങ്ങൾ. സ്ഥലത്ത് പാറഖനനം നടത്തുന്നത് തടഞ്ഞ് വില്ലേജ് ഓഫിസർ നേരത്തെ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് ഖനനം തുടരുകയായിരുന്നു.
ഇവിടെ വൻതോതിൽ മണ്ണ് നീക്കം ചെയ്യുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാറ പൊട്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.
ജനവാസ മേഖലയിൽ യാതൊരുവിധ മുൻകരുതലും ഇല്ലാതെയാണു സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് സ്ഫോടക വസ്തുക്കളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ മേൽ നടപടികൾക്കായി പൊലീസിനു കൈമാറും.
സർക്കാർ ഉത്തരവ് ലംഘിച്ചതിനും, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വച്ച് പാറ ഖനനം നടത്തിയതിനും ഉടമയ്ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ സബ് കലക്ടർ നിർദേശം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

