വടശേരിക്കര ∙ ശബരിമല തീർഥാടകർ സ്നാനഘട്ടമായി ഉപയോഗിക്കുന്ന തോട്ടിൽ തുടരെ മാലിന്യം തള്ളുന്നു. മാലിന്യം നീക്കിയ ശേഷം തീർഥാടകർ കുളിക്കേണ്ട
സ്ഥിതി. വടശേരിക്കര കാരയ്ക്കാട്ട് തോട്ടിലെ സ്ഥിതിയാണിത്.
കുമ്പളാംപൊയ്ക–കന്നാംപാലം വരെ മണ്ണാക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയോടു ചേർന്നാണു തോട് ഒഴുകുന്നത്.
ഇടത്തറ പിഐപി നീർപ്പാലത്തോടു ചേർന്ന് വൻകിട ജലസേചന വിഭാഗം തോട്ടിൽ പ്രത്യേകം സ്നാനഘട്ടവും ഒരുക്കിയിട്ടുണ്ട്.മിക്ക ഭാഗത്തും വാഹനങ്ങൾ നിർത്തി തീർഥാടകർ തോട്ടിലിറങ്ങി കുളിക്കാറുണ്ട്.
തീരങ്ങളിൽ താമസിക്കുന്നവരും കച്ചവടക്കാരുമാണ് തോട്ടിൽ മാലിന്യം വലിച്ചെറിയുന്നത്.
ഇതുവഴി വെള്ളം മലിനമാകുന്നു. മാലിന്യങ്ങൾ അഴുകി സ്നാനഘട്ടത്തിലുമെത്തുന്നുണ്ട്.
ഇതോടു ചേർന്നു നിർമിച്ചിട്ടുള്ള 2 തടയണകൾക്കുള്ളിൽ വൻതോതിൽ മാലിന്യം അടിഞ്ഞു കിടപ്പുണ്ട്. മകര വിളക്കു കാലത്തെ തീർഥാടക തിരക്കേറും മുൻപ് തോട് വൃത്തിയാക്കുകയാണാവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

