ഗുജറാത്തിലെ വൽസാദ് ജില്ലയിൽ ജ്വല്ലറിയിൽ മോഷണത്തിന് കയറി നാട്ടുകാരുടെ പിടിയിൽ അകപ്പെടാതിരിക്കാൻ മോഷ്ടാക്കൾ പൊലീസിന്റെ സഹായം തേടി. ബുധനാഴ്ച രാത്രിയായിരുന്നു ഏറെ കൗതുകം ഉണർത്തിയ ഈ സംഭവം അരങ്ങേറിയത്.
വാപി നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. “സാർ ഞങ്ങൾ മോഷ്ടിച്ചു, നാട്ടുകാർ ഷട്ടർ അടച്ച് കടയ്ക്ക് മുന്നിൽ നിൽക്കുന്നു, രക്ഷിക്കണം” എന്നാവശ്യപ്പെട്ടാണ് മോഷ്ടാക്കൾ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് അടിയന്തര സഹായം അഭ്യർത്ഥിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ദിനേശ് സോൻകർ, വിപിൻ പാഥക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജ്വല്ലറിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടയിൽ, അതുവഴി കടന്നുപോയ പ്രദേശവാസികൾക്ക് ഇവിടത്തെ നീക്കങ്ങളിൽ സംശയം തോന്നുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ജ്വല്ലറിയുടെ ഷട്ടർ പുറത്തുനിന്ന് താഴേക്ക് വലിച്ച് അടച്ച് ഇവരെ ഉള്ളിൽ കുടുക്കുകയായിരുന്നു. വിവരമറിഞ്ഞ് വടികളുമായി നിരവധി നാട്ടുകാർ ജ്വല്ലറിക്ക് മുന്നിലേക്ക് തടിച്ചുകൂടി.
ഇത് കണ്ട് ഭയന്നുപോയ മോഷ്ടാക്കൾ ജീവരക്ഷാത്തിനായി കടയ്ക്കുള്ളിൽ നിന്ന് തന്നെ നേരിട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം, ജ്വല്ലറിക്ക് ചുറ്റും തടിച്ചുകൂടിയ നാട്ടുകാരിൽ നിന്ന് ഏറെ പണിപ്പെട്ടാണ് പ്രതികളെ സുരക്ഷിതമായി പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്.
മോഷ്ടാക്കൾ കവർച്ച ചെയ്യാൻ ശ്രമിച്ച ചില ആഭരണങ്ങളും പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

