ചെല്ലാനം ∙ മത്സ്യവാറ്റിനായി പത്താഴങ്ങൾ തുറന്നിട്ടത് മൂലം മറവക്കാട് പാടശേഖരത്തിലെ നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. 425 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തെ വേലിയേറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ മൈനർ ഇറിഗേഷൻ നിർമിച്ച 7 മീറ്റർ വീതിയുള്ള ദൃഢമായ അതിർത്തി ബണ്ട് ഇവിടെയുണ്ട്.
വേലിയേറ്റം ശക്തമായി വന്നാലും പുറം ബണ്ട് കവിഞ്ഞ് വെള്ളം പാടശേഖരത്തിൽ കയറാറില്ല. എന്നാൽ, മത്സ്യവാറ്റിനായി മാത്രം പത്താഴങ്ങളുടെ ഷട്ടർ പലകകൾ വേലിയേറ്റ സമയത്തു തുറക്കുന്നതാണ് പ്രശ്നത്തിന് കാരണം.
പാടശേഖരത്തോട് ചേർന്ന് ജീവിക്കുന്ന നൂറോളം വീടുകളും പരിസരങ്ങളും വെള്ളക്കെട്ടിലാകുന്നു.
ഇതോടെ, മേഖലയിലെ ജനജീവിതം ദുസ്സഹമായി തീർന്നിരിക്കുകയാണ്. ചിലരുടെ വീടിനകത്തു വരെ ഉപ്പു വെള്ളം കയറി.
ഫിഷറീസ് വകുപ്പിന്റെ ലൈസൻസോ തൂമ്പു പാസോ ഇല്ലാതെയാണ് മത്സ്യവാറ്റ് നടത്തുന്നതെന്നു നാട്ടുകാർ പറയുന്നു. കലക്ടറുടെ ഉത്തരവ് ഇവിടെ ലംഘിക്കപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ചെല്ലാനം വില്ലേജ് ഓഫിസർ കൺവീനറായ നിരീക്ഷണ സമിതി ഉണ്ടെങ്കിലും പ്രവർത്തനം മരവിച്ചിരിക്കുകയാണ്.
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിരീക്ഷണ സമിതി അംഗവും ചവിട്ടു നാടക കലാകാരനുമായ തറയിൽ സേവ്യർ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

