പത്തനംതിട്ട ∙ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിന് വന്ന ഹെലികോപ്റ്റർ ഇറങ്ങാൻ പ്രമാടത്ത് നിർമിച്ച 3 ഹെലിപാഡിനുമായി 20.7 ലക്ഷം രൂപ ചെലവായെന്ന് വിവരാവകാശ രേഖ.
എസ്റ്റിമേറ്റ് തുക ഭരണാനുമതിക്കായി സർക്കാരിന് അയച്ചു. വിഐപി സന്ദർശനത്തിനുള്ള ഫണ്ടിൽ നിന്നാണു തുക അനുവദിക്കേണ്ടത്.
കഴിഞ്ഞ ഒക്ടോബർ 22ന് ആയിരുന്നു സംഭവം. രാഷ്ട്രപതിയെത്തുന്നതിന്റെ തലേന്നു രാത്രി വൈകിയാണ് പ്രമാടത്തെ മൈതാനത്ത് മൂന്നു ഹെലിപാഡുകൾ തയാറാക്കിയത്. ലാൻഡ് ചെയ്ത ഹെലികോപ്റ്ററിന്റെ ടയർ പ്രതലത്തിൽ താഴ്ന്നതിനെത്തുടർന്ന് പിന്നീടു സുരക്ഷാ ഉദ്യോഗസ്ഥർ തള്ളി നീക്കിയത് വിവാദമായിരുന്നു.
എന്നാൽ സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നായിരുന്നു അധികൃതരുടെ വാദം.
നിലയ്ക്കലിൽ രാഷ്ട്രപതി ഇറങ്ങാനായിരുന്നു ആദ്യതീരുമാനം. കനത്ത മഴയും മൂടൽ മഞ്ഞുമായതിനാൽ അവസാന നിമിഷം ലാൻഡിങ് പ്രമാടത്തേക്കു മാറ്റുകയായിരുന്നു.
മഴ പെയ്തതിനാൽ പ്രമാടത്തെ സാധാരണ മണ്ണ് പ്രതലത്തിൽ വലിയ ഹെലികോപ്റ്റർ ഇറങ്ങിയാൽ താഴുമോയെന്ന ആശങ്കയുമുണ്ടായി. തുടർന്നാണു കോൺക്രീറ്റ് ഹെലിപാഡ് തയാറാക്കിയത്.
ഒരടിയോളം ഉയരത്തിൽ മെറ്റൽ ചിപ്സ് നിരത്തിയ ശേഷമാണ് കോൺക്രീറ്റ് ചെയ്തത്.
ഏതാനും മണിക്കൂറിനുള്ളിൽ ഇതു സുരക്ഷിതമായി ഉറയ്ക്കുമെന്നാണ് അധികൃതർ അന്ന് അവകാശപ്പെട്ടത്. മൂന്നു ഹെലിപാഡുകളുടെ നിർമാണം പൂർത്തിയായത് രാഷ്ട്രപതിയെത്തുന്നതിന് ഏതാനും മണിക്കൂറുകൾ മാത്രം മുൻപാണ്.
സാമൂഹിക പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കലക്ടറേറ്റ്, പത്തനംതിട്ട പൊതുമരാമത്ത് കെട്ടിട
വിഭാഗം എന്നീ ഓഫിസുകളിൽ നിന്നു ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

