മറയൂർ ∙ ഒരു മാസത്തിനിടെ സ്വകാര്യഭൂമിയിൽ രണ്ടുതവണ ചന്ദനം മോഷ്ടിച്ചു കടത്തി. മറയൂർ കാന്തല്ലൂർ റോഡിൽ സഹായിഗിരി ആശ്രമത്തിന്റെ സ്ഥലത്താണ് കഴിഞ്ഞ ദിവസവും ചന്ദനമരം മുറിച്ചു കടത്തിയിരിക്കുന്നത്. കഴിഞ്ഞ 20 ദിവസം മുൻപും ഇവിടെനിന്ന് രണ്ടു ചന്ദനമരങ്ങൾ മുറിച്ചു കടത്തിയിരുന്നു ഇതിന്റെ അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് വീണ്ടും ഇവിടെനിന്ന് മോഷണം ആവർത്തിച്ചത്.
സ്വകാര്യഭൂമിയിൽനിന്നു മരം മോഷണം പോയാൽ പൊലീസിനാണ് അന്വേഷണം ചുമതല.
ഇതിനാൽ വനംവകുപ്പ് അന്വേഷണം ഊർജിതപ്പെടുത്താറില്ല. പൊലീസിനാകട്ടെ മറ്റ് ഒട്ടേറെ കേസുകൾ അന്വേഷിക്കേണ്ട സാഹചര്യത്തിൽ ചന്ദന മോഷണം അന്വേഷണം കാര്യമാക്കാറില്ല.
ഇതാണ് സ്വകാര്യഭൂമിയിൽനിന്നു കൂടുതൽ ചന്ദനമരം മോഷണം പോകാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

