തിരുവനന്തപുരം∙ പതിവുപോലെ മേളപ്പെരുക്കത്തിൽ തുടങ്ങി പതിഞ്ഞ് അവസാനിക്കുന്ന പോളിങ് ട്രെൻഡ് തിരുവനന്തപുരം തുടർന്നു. രാവിലെ അതിവേഗം ഉയർന്ന പോളിങ് ശതമാനം ഉച്ചയ്ക്കുശേഷം പതിയുന്ന കാഴ്ച.
ഉച്ചയ്ക്കു രണ്ടരയോടെ 50% പേരും വോട്ട് രേഖപ്പെടുത്തിയെങ്കിലും പിന്നീടുള്ള മൂന്നര മണിക്കൂർ കൊണ്ട് ഏതാണ്ട് 17% പേർ മാത്രമാണ് അധികമായി വോട്ടു ചെയ്യാനെത്തിയത്. അവസാന കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും ജില്ലയിൽ പൊതുവേയും തിരുവനന്തപുരം കോർപറേഷനിലും 2020 നെക്കാൾ പോളിങ് കുറഞ്ഞു. ലഭ്യമായ അവസാന കണക്കുകൾ പ്രകാരം ജില്ലയിൽ 67.42% ആണ് ആകെ പോളിങ്.
തിരുവനന്തപുരം കോർപറേഷനിൽ 58.24%. പോളിങ് കുറഞ്ഞത് മൂന്നു മുന്നണികൾക്കും ഒരേസമയം നെഞ്ചിടിപ്പു കൂട്ടുകയും പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
2015ൽ ജില്ലയിൽ 71.9% പോളിങ് നടന്നപ്പോൾ 2020ൽ 70.04% ആയി കുറഞ്ഞു. ഇത്തവണ അവസാന കണക്കുകൾ വരുമ്പോഴും 2 ശതമാനം വരെ കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.
രാവിലെ കൂടുതൽ പുരുഷ വോട്ടർമാരായിരുന്നെങ്കിൽ ഉച്ചയ്ക്കുശേഷം വനിതകളുടെ എണ്ണം കൂടി.
ഇന്നലെ രാവിലെ 7ന് ആരംഭിച്ച പോളിങ് ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 6.36% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഈ സമയം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും അതിയന്നൂർ, നേമം, വെള്ളനാട്, പെരുങ്കടവിള ബ്ലോക്കുകളിലും 7 ശതമാനത്തിലധികവും മറ്റിടങ്ങളിൽ 6 ശതമാനവും പോളിങ് നടന്നു.
കോർപറേഷനിൽ 5.28% ആയിരുന്നു. ഈ ട്രെൻഡ് തന്നെയാണ് വൈകിട്ട് വരെയും തുടർന്നത്.
10 മണിയോടെ 19.71% പോളിങ് പൂർത്തിയായി. ഉച്ചയ്ക്ക് ഒരു മണിയോടെ 43.41% പേർ വോട്ട് ചെയ്തു.
2 മണിയോടെ നെടുമങ്ങാട്, ആറ്റിങ്ങൽ നഗരസഭകളും 11 ബ്ലോക്കുകളും 50% പോളിങ് പൂർത്തിയാക്കി. രണ്ടരയോടെ ജില്ലയിലെ ആകെ പോളിങ് 50% പിന്നിട്ടു.
4 മണിയോടെ ഇത് 60% ആയി. 5 മണിയോടെ ആകെ പോളിങ് 65.34% ആയി.
കോർപറേഷനിൽ 55.04% …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

