കേരളത്തിൽ മഴയുടെ സാഹചര്യം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലഭിക്കുന്ന വിവരം അനുസരിച്ച് വരുന്ന വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ മഴ സജീവമായിരിക്കുമെന്നാണ് വിലയിരുത്തൽ.
പ്രത്യേCിച്ചും വരുന്ന 22-ാം തീയതി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

