ഷൊർണൂർ ∙ ട്രെയിൻ യാത്രക്കാരിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് കവർന്ന കേസിൽ അറസ്റ്റിലായി ജാമ്യമെടുത്തു മുങ്ങിയ യുവാവ് പിടിയിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ 6 വർഷത്തിനു ശേഷമാണു റെയിൽവേ പൊലീസ് പിടികൂടിയത്.
ചെറുതുരുത്തി ആറ്റൂർ മണപ്പടിയിൽ സനൂപാണ് (38) അറസ്റ്റിലായത്. 2019 ഫെബ്രുവരി 20നു മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് കല്ലായി സ്വദേശിനിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ സൂക്ഷിച്ച ബാഗാണു പ്രതി കവർന്നത്.
ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട
ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെയും വീട്ടുകാരുമായി ബന്ധപ്പെടാതെയുമാണ് ഒളിവിൽ കഴിഞ്ഞത്.
റെയിൽവേ പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കളവു കേസുകളുണ്ട്. റെയിൽവേ എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

